'ശ്രീദേവിയെ കാണാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നവരുണ്ടായിരുന്നു'- വിനയ പ്രസാദ് | THUG CR/ 43/ 24
എത്രയോ അവാർഡ് കിട്ടുന്നതിന് തുല്യമാണ് മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന ഒറ്റ കഥാപാത്രമെന്ന് വിനയ പ്രസാദ്. പെരുന്തച്ചൻ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിനയ പ്രസാദിന്റേതായി ഇനി റീലിസിന് ഒരുങ്ങുന്ന ചിത്രം നവാഗത സംവിധായകൻ ബാലു എസ് നായർ ഒരുക്കുന്ന തഗ് CR/ 43/ 24. ആദ്യമായി മലയാളത്തിൽ കന്യാസ്ത്രീയുടെ വേഷം ചെയ്യുന്ന സന്തോഷത്തിലാണ് വിനയ പ്രസാദ്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയ കഥയും കഥാപാത്രവും, തനിക്ക് മണിച്ചിത്രത്താഴും ശ്രീദേവിയും പോലെ സ്പെഷ്യലെന്ന് വിനയ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.