Asianet News MalayalamAsianet News Malayalam

സ്റ്റാർ സിംഗർ സീസൺ 8 ൽ വിജയ കിരീടം ചൂടി റിതു കൃഷ്ണ

മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്‍ണ വിജയിയായി.കഴിഞ്ഞ ദിവസം നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ  വാനമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. 

മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗറിന്റെ എട്ടാമത് സീസണിൽ റിതു കൃഷ്‍ണ വിജയിയായി.കഴിഞ്ഞ ദിവസം നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ  വാനമ്പാടികളായ കെ എസ് ചിത്രയും ശ്രേയാഘോഷാലും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. അഖിൽദേവ്, അർജുൻ ഉണ്ണികൃഷ്‍ണൻ, ജെറിൻ ഷാജി, കൃതിക, മിലൻ ജോയി, വിഷ്‍ണുമായ രമേശ് എന്നിവർ റണ്ണറപ്പുകളായി.ജി വേണുഗോപാൽ, ശരത്, മഞ്‍ജരി, സ്റ്റീഫൻ ദേവസി, എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ ശ്രേയാ ഘോഷാൽ, കെ എസ് ചിത്ര എന്നിവരുടെ സംഗീത വിരുന്നും മറ്റു കലാപരിപാടിയും കൊഴുപ്പേകി വിജയിക്ക് കോൺഫിഡന്റ്‍സ് ഗ്രൂപ്പ് നല്‍കുന്ന ഒരു കോടി രൂപയുടെ ഫ്ലാറ്റിന്റെ താക്കോൽ സ്ഥാപകനും ചെയർമാനുമായ ഡോ. റോയി സി ജെ കൈമാറി. 

വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിര്‍ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമ വിജയിയെ കണ്ടെത്തിയ ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ  മാറ്റുരച്ചത് അഖിൽദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്‍ണൻ , കൃതിക എസ് , മിലൻജോയ് , വിഷ്‍ണുമായ രമേശ് , റിതുകൃഷ്‍ണ എന്നിവരാണ്. സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായിഎത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, ഗായകരായ ജി വേണുഗോപാൽ , മഞ്‍ജരി , സംഗീതസംവിധായകരായ ശരത്, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്.

അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ് .

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്കു സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ എത്തിയിരുന്നു. ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്റ്റാർ സിങ്ങർ എട്ടാം സീസൺ തുടങ്ങുന്നത്.