നനവുള്ള റോഡില്‍ ബൈക്ക് തെന്നിവീണു, തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്‌നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. പ്രത്യേകിച്ചും ബൈക്ക് യാത്രികരാവും ഇത്തരം ദുരന്തങ്ങളില്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും. ഇങ്ങനെ നടുറോഡില്‍ തെന്നി വീണ ഒരു ബൈക്ക് യാത്രികന്‍ ഒരു ബസ് ഡ്രൈവറുടെ മനസാനിധ്യം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Video Top Stories