Asianet News MalayalamAsianet News Malayalam

വീടുകളുടെ മേല്‍ക്കൂരകള്‍ കൊത്തി നശിപ്പിക്കും; നാടിന് തലവേദനയായി കരിങ്കഴുകന്മാര്‍

അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പ്രശാന്തസുന്ദരമായ ഒരു പട്ടണമാണ് മാരിയെറ്റ. കഴിഞ്ഞ ദിവസം, നൂറുകണക്കിന് കരിങ്കഴുകന്മാരുടെ ഒരു വന്‍സംഘം ഈ ചെറുപട്ടണത്തിനുമേല്‍ പറന്നിറങ്ങി. സാധാരണ വര്‍ഷാവര്‍ഷം ഈ കഴുകന്മാര്‍ ഇതുവഴി പറന്നുപോകാറുണ്ടെങ്കിലും, ഇത്തവണ പോകും വഴി മാരിയെറ്റയില്‍ കുറച്ചധികനാള്‍ തങ്ങി ഇവ. ഇത്രയധികം കഴുകന്മാര്‍ ദിവസങ്ങളോളം തങ്ങിയത് ചില്ലറ ചേതമൊന്നുമല്ല പട്ടണത്തിനുണ്ടാക്കിയത്. ആയിരക്കണക്കിന് ഡോളറിന്റെ വസ്തുനാശം അവരുണ്ടാക്കി. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ ഇവ കൊത്തിയും, കാല്‍നഖം കൊണ്ട് പോറിയും നശിപ്പിച്ചു.
 

First Published Dec 11, 2020, 12:55 PM IST | Last Updated Dec 11, 2020, 12:55 PM IST

അമേരിക്കയിലെ പെന്‍സില്‍ വാനിയയിലെ പ്രശാന്തസുന്ദരമായ ഒരു പട്ടണമാണ് മാരിയെറ്റ. കഴിഞ്ഞ ദിവസം, നൂറുകണക്കിന് കരിങ്കഴുകന്മാരുടെ ഒരു വന്‍സംഘം ഈ ചെറുപട്ടണത്തിനുമേല്‍ പറന്നിറങ്ങി. സാധാരണ വര്‍ഷാവര്‍ഷം ഈ കഴുകന്മാര്‍ ഇതുവഴി പറന്നുപോകാറുണ്ടെങ്കിലും, ഇത്തവണ പോകും വഴി മാരിയെറ്റയില്‍ കുറച്ചധികനാള്‍ തങ്ങി ഇവ. ഇത്രയധികം കഴുകന്മാര്‍ ദിവസങ്ങളോളം തങ്ങിയത് ചില്ലറ ചേതമൊന്നുമല്ല പട്ടണത്തിനുണ്ടാക്കിയത്. ആയിരക്കണക്കിന് ഡോളറിന്റെ വസ്തുനാശം അവരുണ്ടാക്കി. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ ഇവ കൊത്തിയും, കാല്‍നഖം കൊണ്ട് പോറിയും നശിപ്പിച്ചു.