പാര്‍ട്ടിക്കാര്‍ എടുക്കേണ്ട; ഭിന്നശേഷിയുള്ളവരെ ഇനി സര്‍ക്കാര്‍ ചെലവില്‍ ബൂത്തിലെത്തിക്കും

ഭിന്നശേഷിയുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബൂത്തിലേക്ക് എടുത്തുകൊണ്ട് വരുന്നത് തെരഞ്ഞെടുപ്പ് ദിവസത്തെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ അതുണ്ടാവില്ല. ഭിന്നശേഷിയുള്ളവരെ സര്‍ക്കാര്‍ ചെലവില്‍ ബൂത്തിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, വനിതാ ശിശുക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിന്റെ ചുമതല.
 

Video Top Stories