ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ നേട്ടം

ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ സജ്ഞിത്ത് എഫ്രേമിന് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടിയ വ്യക്തിക്ക് 25 പവനാണ് ലഭിക്കുക. ദുബായ് ഷോപ്പിംഗ് ഫെസ്റ്റില്‍ നടക്കുന്ന സ്വര്‍ണാഭരണ ഔട്ട്‍ലെറ്റുകളില്‍ നിന്ന് ലഭിക്കുന്ന കൂപ്പണ്‍ വഴിയാണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്. 500 ദിര്‍ഹം വിലയുളള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. ദിവസവും അഞ്ച് വിജയികളെ വീതമാണ് തെരഞ്ഞെടുക്കുക. ഡിസംബര്‍ 26 ന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റ് അടുത്തമാസം ഒന്ന് വരെ നീളും

Video Top Stories