Price Hike : ഇരട്ട പ്രഹരം: ഇന്ധന വിലയും പാചകവാതക വിലയും കൂട്ടി
137 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല.
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതക വിലയും (LPG Cylinder Price Hike) വർധിപ്പിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.