
ഒരിക്കൽക്കൂടി ദക്ഷിണാഫ്രിക്ക, മാർക്രത്തിനും സംഘത്തിനും പിഴച്ചതെവിടെ?
ഒരിക്കല്‍ക്കൂടി ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മടങ്ങേണ്ടി വന്നിരിക്കുന്നു
ബാർബഡോസിലെ പകലില്‍ നിന്ന് രണ്ട് വര്‍ഷത്തോളമാകുന്നു, ട്വന്റി 20ക്ക് പുതിയ മാനങ്ങളും വേഗതയുമെല്ലാം കൈവരിച്ചു, ഡൊമിനന്റ് ഫോഴ്സുകളിലൊന്നായി മാര്‍ക്രത്തിന്റെ സംഘം മാറി. പക്ഷേ, 2026 ട്വന്റി 20 ലോകകപ്പിന്റെ ഒന്നാം സെമി പൊടുന്നനെ ഫിൻ അലൻ അവസാനിപ്പിക്കുമ്പോള്‍ ബാര്‍ബഡോസിലെ അതേ ദൃശ്യങ്ങള്‍ ഈഡൻ ഗാര്‍ഡൻസില്‍ ആവര്‍ത്തിക്കുകയായിരുന്നു