പരിശോധിക്കാന്‍ ബാഗ് തുറന്ന ഉദ്യോഗസ്ഥര്‍ കണ്ടത് അഞ്ച് മാസം പ്രായമായ കുഞ്ഞിനെ; ഞെട്ടിക്കുന്ന വീഡിയോക്ക് പിന്നിലെന്ത്

കറാച്ചിയില്‍ നിന്ന് ദുബായിലേക്ക് കുഞ്ഞിനെ കടത്തിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നു.  ദുബായ് എയര്‍പോര്‍ട്ടില്‍ പരിശോധനക്കിടെയാണ് ബാഗിനകത്ത് അഞ്ച് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കണ്ടെത്തിയതെന്നായിരുന്ന പ്രചാരണം. എന്നാല്‍ ഈ വീഡിയോയുടെ സത്യാവസ്ഥ അതല്ല.

2018 ഒക്ടോബർ മുതൽ പ്രചരിക്കുന്ന ഒരു വീഡിയോ ആണ് ഇത്. കറാച്ചിയില്‍ നിന്നും ദുബായിലേക്ക് കുട്ടിയെ തട്ടികൊണ്ട് പോകുന്നതിനിയെ പിടിയിലായതാണെന്നതിന്‍റെ ഔദ്യോഗിക അറിയിപ്പുകളൊന്നും പൊലീസും നല്‍കിയിട്ടില്ല. പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുതിയതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിക്കുകയാണ് നടന്നത്

Video Top Stories