ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്; കമറുദ്ദീനെതിരെ ഇതുവരെ 63 വഞ്ചനാകേസുകള്‍

എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷംഎംഎല്‍എയെ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീന്‍ കുട്ടി. കേസില്‍ മറ്റ് സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നും അറസ്റ്റ് വൈകുന്നത് കൊണ്ട് തെളിവുകള്‍ നശിപ്പിക്കപ്പെടുന്ന സാഹചര്യം നിലവിലില്ലെന്നും എസ്പി പറഞ്ഞു. അതേസമയം നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീനെതിരെ രണ്ട് വഞ്ചന കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.


 

Video Top Stories