വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന് മുന്നില്‍ ജയ് ശ്രീറാം വിളിക്കുമെന്ന് ബിജെപി വക്താവിന്റെ ഭീഷണി

'ജയ് ശ്രീറാം' വിളികളോടെ നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രകോപനവുമായി ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. 'ജയ് ശ്രീരാം സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നാണ്' നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
 

Video Top Stories