പ്രളയ ബാധിതര്‍ക്കായി സംഗീതനിശ; പണം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കെമാറിയില്ലെന്ന് വിവരാവകാശ രേഖ

പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന് വിവരാവകാശ രേഖ. എന്നാല്‍ 6.5 ലക്ഷത്തില്‍ താഴെ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും തുക മാര്‍ച്ച് 31ന് മുമ്പ് കൈമാറുമെന്നും ഫൗണ്ടേഷന്‍ ഭാരവാഹി ബിജിബാല്‍ പ്രതികരിച്ചു.
 

Video Top Stories