ഈ സ്കൂളിൽ ഹോം വർക്ക് ഇല്ല, മക്കളെ ട്യൂഷനും വിടേണ്ട

കഴക്കൂട്ടത്തെ ജ്യോതിസ് സെൻട്രൽ സ്കൂളിൽ ഹോം വർക്ക് ഇല്ല. കുട്ടികളെ പ്രത്യേകം പഠിപ്പിക്കാൻ പുറത്ത് ട്യൂഷനും അയക്കേണ്ടതില്ല. സമ്മർദ്ദങ്ങളൊന്നും കൊടുക്കാതെ വാർഷിക പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളെയും നല്ല മാർക്കോടെ ജയിപ്പിക്കാനും ഈ സ്കൂളിന് കഴിയുന്നുണ്ട്.

First Published Feb 21, 2024, 7:56 PM IST | Last Updated Feb 21, 2024, 7:56 PM IST

തിരുവനന്തപുരം കഴക്കൂട്ടത്തെ ജ്യോതിസ് സെൻട്രൽ സ്കൂളിൽ കുട്ടികൾക്ക് ഹോം വർക്ക് നൽകാറില്ല. സ്കൂളിൽ വച്ച് തന്നെ പഠിക്കുന്നതാണ് ഇവിടുത്തെ രീതി. പത്ത് വർഷം മുൻപ് കുട്ടികളെ പുറത്ത് ട്യൂഷന് അയക്കുന്നതും അധ്യാപകരുടെ നിർദേശപ്രകാരം രക്ഷിതാക്കൾ നിർത്തി. ട്യൂഷൻ പോലെ, വ്യക്തി​ഗതമായി കുട്ടികളെ അറിഞ്ഞ് ക്ലാസ്സെടുക്കാൻ തീരുമാനമെടുത്തത് വർഷങ്ങളായി ട്യൂഷൻ അധ്യാപകൻ കൂടെയായിരുന്ന ജ്യോതിസ് ​ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ സ്ഥാപകനും ചെയർമാനുമായ എസ്. ജ്യോതിസ് ചന്ദ്രനാണ്. ആ വർഷം മുതൽ മികച്ച വിജയശതമാനം ജ്യോതിസ് സ്കൂൾ നേടാൻ തുടങ്ങി. 2018 മുതൽ മേഖലയിലെ സ്കൂളുകൾക്കിടയിൽ പരീക്ഷാഫലത്തിൽ ഒന്നാം സ്ഥാനവും.