Asianet News MalayalamAsianet News Malayalam

Aswasakiranam : ആശ്വാസകിരണം പദ്ധതിയില്‍ മെല്ലെപ്പോക്ക്

രണ്ട് വര്‍ഷമായി പദ്ധതി നിലച്ച നിലയില്‍, ദുരിതത്തില്‍ ഇവര്‍... 
 

First Published Mar 22, 2022, 10:36 AM IST | Last Updated Mar 22, 2022, 11:20 AM IST

ഭിന്നശേഷിക്കാരുടെ കൂട്ടിരിപ്പുകാർക്ക് വേണ്ടി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ ആശ്വാസകിരണം പദ്ധതിയിൽ മെല്ലെപോക്ക്. രണ്ട് വർഷമായി ഇവർക്ക് നൽകി വരുന്ന സാമ്പത്തിക സഹായം  നിലച്ചിരിക്കുകയാണ്. നിലവിൽ സംസ്‌ഥാനത്ത് ഒരു ലക്ഷത്തി പതിമൂവായിരം ഉപഭോക്താക്കളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. അതേസമയം, അനർഹരായ ചിലർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ പരിശോധന നടത്തിയ ശേഷം ധനസഹായ വിതരണം തുടരുമെന്നുമാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വിശദീകരണം. പദ്ധതി നിർത്തിവയ്ക്കില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.