
ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന നികുതി; എന്താണ് പിങ്ക് ടാക്സ്?
ഒരേ സാധത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും രണ്ട് വില കൊടുക്കേണ്ടി വരുന്ന അവസ്ഥ ഇവിടെയുണ്ട്.ഇതിനെ പിങ്ക് ടാക്സ് എന്നാണ് വിളിക്കുന്നത്. സർക്കാർ നേരിട്ട് ചുമത്തുന്ന ടാക്സ് ആണിതെന്ന് തെറ്റിദ്ധരിക്കരുത്. സ്ത്രീകൾക്കായി വിപണിയിലെത്തുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും പുരുഷന്മാർ ഉപയോഗിക്കുന്ന അതേ ഉൽപ്പന്നങ്ങളെക്കാൾ കൂടുതൽ വില ഈടാക്കുന്ന പ്രവണതയെ ആണ് പിങ്ക് ടാക്‌സ് എന്ന് വിളിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക