Asianet News MalayalamAsianet News Malayalam

CPI on K-Rail : ചില കാര്യങ്ങൾ തിരുത്തണം, എതിർക്കുന്ന എല്ലാവരും ശത്രുക്കളല്ലെന്ന് സിപിഐ

സർക്കാരിന്റെ ഭാഗത്ത് നിന്നും തിരുത്തലുകൾ ആവശ്യമാണ്

First Published Mar 25, 2022, 2:06 PM IST | Last Updated Mar 25, 2022, 2:06 PM IST

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്ന എല്ലാവരും ശത്രുക്കളല്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊണ്ട് പ്രവർത്തിക്കാൻ സർക്കാർ ശ്രമിക്കണം. സർക്കാരിന്റെ ഭാഗത്ത് നിന്നും തിരുത്തലുകൾ ആവശ്യമാണ്. ചില സർക്കാർ ഉദ്യോഗസ്‌ഥരുടെ സമീപനം ശരിയല്ല. പാരിസ്ഥിതികവും, സാമൂഹികവുമായ കാര്യങ്ങളിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇത് പരിഹരിച്ച് കൊണ്ട് മുന്നോട്ട് കൊണ്ട് പോകാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.