Asianet News MalayalamAsianet News Malayalam

Theft Case : തിരുവാഭരണം മോഷ്ടിച്ചു, പകരം ചെമ്പ് മാല ചാർത്തി; പൂജാരി അറസ്റ്റിൽ

കേസിന് തുടക്കമിട്ടത് ദേവീവിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോയെന്ന പുതിയ പൂജാരിയുടെ സംശയം 

First Published Mar 23, 2022, 4:07 PM IST | Last Updated Mar 23, 2022, 4:07 PM IST

എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവർന്ന (Theft) ക്ഷേത്ര പൂജാരി അറസ്റ്റിൽ (Arrest). കണ്ണൂർ അഴീക്കോട് സ്വദേശി അശ്വിൻ ആണ് കൊച്ചിയിൽ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്  ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിൽ നിന്ന് ഇയാൾ കവർന്നത്. പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു. ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചപ്പോൾ തനി സ്വർണ്ണത്തിന് പകരം തനി ചെമ്പ്. അങ്ങനെ അന്വേഷണം ചെന്നെത്തിയത് പഴയ പൂജാരി അശ്വിനിലായിരുന്നു.