Asianet News MalayalamAsianet News Malayalam

A.K Balan : വിമോചന സമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തും; പ്രതിഷേധങ്ങള്‍ക്കെതിരെ എകെ ബാലന്‍

വിമോചന സമരത്തെ ജനങ്ങള്‍ പരാജയപ്പെടുത്തും; പ്രതിഷേധങ്ങള്‍ക്കെതിരെ എകെ ബാലന്‍. രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു

First Published Mar 22, 2022, 11:29 AM IST | Last Updated Mar 22, 2022, 11:38 AM IST

സിൽവർ ലൈൻ പദ്ധതിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്നതാണ് യുഡിഎഫിന്‍റെ സമീപനം. വിമോചന സമരത്തിന്റെ പഴയ സന്തതികൾക്ക് പുതിയ ജീവൻ വച്ചു എന്നാണ് യുഡിഎഫ് കരുതുന്നത്. പഴയ ചങ്ങനാശേരി അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതിയില്‍ വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിക്കും. അതിന് ശേഷവും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറ്റാനുള്ള നടപടികളെടുക്കും. അലൈൻമെന്റ് മാറ്റം നിർദേശിച്ചാൽ അതും നടപ്പിലാക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.