Asianet News MalayalamAsianet News Malayalam

അടിച്ച് ലക്കുകെട്ട് ബൈക്കുമായി യുവാവ് റോഡില്‍; നെഞ്ചത്ത് കൈവെച്ച് ജനം

തെലങ്കാനയില്‍ വികരാബാദ് ഷെവെല്ല റോഡില്‍ ഇബ്രാഹിംപള്ളി ഗേറ്റില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സൈബര്‍ബാദ് ട്രാഫിക് പൊലീസാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.  മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച യുവാവ് ഒരു വട്ടം വീണതിന് ശേഷം വീണ്ടും മുന്നോട്ട് പോയപ്പോഴായിരുന്നു അപകടം. 
വേഗത്തില്‍ സഞ്ചരിക്കുന്ന കാറുകളെയും ബൈക്കുകളെയും തടഞ്ഞുകൊണ്ട് റോഡില്‍ കഴിയുന്നത്ര വേഗത്തില്‍ മദ്യപന്‍ ബൈക്ക് ഓടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവാവ് വന്നിടിക്കാതിരിക്കാന്‍ പല വാഹനങ്ങളും വെട്ടിച്ചു മാറ്റിയെങ്കിലും ഒടുവില്‍ ഒരു കാറില്‍ ചെന്നിടിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നെന്നും മദ്യലഹരിയില്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയുണ്ടാക്കി വാഹനമോടിച്ചതിന് കേസെടുത്തെന്നും പൊലീസ് പറഞ്ഞു.