Asianet News MalayalamAsianet News Malayalam

തീവ്രവാദസംഘത്തിൽ പെട്ടുപോയവരെ തിരികെക്കൊണ്ടുവന്ന് തിരുത്തണോ? | News Hour 12 June 2021

ഐഎസ്സിൽ ചേർന്ന മലയാളി പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ട് വന്നേക്കില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ നാല് മലയാളി യുവതികളെയും മടക്കിക്കൊണ്ട്  വരുന്നതിൽ കേന്ദ്രഏജൻസികൾക്ക് എതിർപ്പ്. തിരികെ കൊണ്ടുപോകാൻ അഫ്​ഗാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. ദേശീയ അന്വേഷണ ഏജൻസി തടവിൽ കഴിയുന്ന യുവതികളെ നേരിൽ കണ്ടിരുന്നു. തീവ്ര ആശയങ്ങൾ അവർ ഇപ്പോഴും തുടരുന്നുവെന്ന ബോധ്യമാണ് കൊണ്ടുവരാതിരിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. അഫ്​ഗാനിൽ തടവിൽ കഴിയുന്ന ഇവർ വിധവകളും കുട്ടികളുടെ അമ്മമാരുമാണ്. തീവ്രവാദസംഘത്തിൽ പെട്ടുപോയവരെ തിരികെക്കൊണ്ടുവന്ന് തിരുത്തണോ?