സ്ഥിരം നിക്ഷേപത്തിലൂടെ നാഷണൽ ബോണ്ട്സ് നറുക്കെടുപ്പിൽ മില്യണയറായി ഇന്ത്യക്കാരൻ

നാഷണൽ ബോണ്ട്സ് മില്യണയറായി ഇന്ത്യക്കാരൻ.

First Published Jun 26, 2024, 1:31 PM IST | Last Updated Jun 26, 2024, 1:31 PM IST

യു.എ.ഇയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 46 വയസ്സുകാരനായ നാഗേന്ദ്രം ബോരുഗഡ്ഢയാണ് ഒരു മില്യൺ ദിർഹം സ്വന്തമാക്കിയത്. പ്രതിസന്ധികളെ തരണം ചെയ്ത് നേടിയ ഈ വിജയം എമിറേറ്റ്സിലെ താമസക്കാർക്കെല്ലാം പ്രചോദനമാകുകയാണ്. ഓരോ ദിർഹവും കൂട്ടിവച്ച്, കഠിനാധ്വാനത്തിലൂടെയാണ് നാഗേന്ദ്രം വിജയം സ്വന്തമാക്കിയത്. രണ്ടു മക്കളുടെ പിതാവായ നാഗേന്ദ്രം 2017-ലാണ് മികച്ച അവസരം തേടി യു.എ.ഇയിൽ എത്തിയത്. 2019 മുതൽ സ്ഥിരമായി നാഷണൽ ബോണ്ട്സിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. മാസം തോറും ഡയറക്റ്റ് ഡെബിറ്റായി 100 ദിർഹം മാറ്റിവെക്കുന്നതായിരുന്നു ശീലം. വളരെ സിമ്പിളായ ഈ സേവിങ്സ് രീതിയാണ് അദ്ദേഹത്തിന് വലിയ വിജയം സമ്മാനിച്ചത്.