റമദാനെത്തി, ആ​ഘോഷത്തിൽ മുഖം മിനുക്കി യുഎഇയും

അലങ്കാര വിളക്കുകളാൽ നിബിഡമാണ് യുഎഇയുടെ നിരത്തുകളെല്ലാം

Share this Video

വ്രതശുദ്ധിയുടെ പുണ്യ ദിവസങ്ങൾ ആ​ഗതമായതോടെ പ്രാർത്ഥനയിലും നോമ്പ് അനുഷ്ഠാനങ്ങളിലും മുഴുകിയിരിക്കുകയാണ് ലോക മുസ്ലീങ്ങൾ. റമദാന്‍റെ വരവറിയിച്ച് യുഎഇയും മുഖം മിനുക്കികഴിഞ്ഞു. പകല്‍ സമയങ്ങളില്‍ പ്രാര്‍ത്ഥന ജപങ്ങള്‍ ഉരുവിടുന്ന അന്തരീക്ഷം. രാത്രിയാകുന്നതോടെ ആഘോഷത്തിന് പെരുമ്പറ കൊട്ടും. നഗര വീഥികള്‍ ആളുകളാല്‍ നിറയും, വര്‍ണക്കാഴ്ചകളൊരുക്കി തെരുവുകള്‍ സജീവമാകും. ഇനി അവിടുത്തെ കാഴ്ചകള്‍ കാണാം. അലങ്കാര വിളക്കുകളാൽ നിബിഡമാണ് യുഎഇയുടെ നിരത്തുകളെല്ലാം. ഇമാറാത്തിന്റെ എല്ലാ മേഖലകളിലും റമദാനിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുൻപേ തന്നെ ആരംഭിച്ചിരുന്നു. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ ന​ഗരങ്ങളിലും റമദാൻ ആഘോഷത്തിന്റെ സുന്ദര കാഴ്ചകൾ കാണാം.

Related Video