
പ്രതിസന്ധിയിൽ ആയ ചിത്രങ്ങൾ, IFFKയിൽ ഇന്ന്
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസമായ ഇന്ന് 72 ചിത്രങ്ങളുടെ പ്രദർശനമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ മേളയിലെ 19 ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വം നേരിടുന്നുണ്ട്.
മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിവസമായ ഇന്ന് 72 ചിത്രങ്ങളുടെ പ്രദർശനമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ മേളയിലെ 19 ചിത്രങ്ങളുടെ പ്രദർശനം അനിശ്ചിതത്വം നേരിടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴു സിനിമകളുടെ പ്രദർശനങ്ങൾ മുടങ്ങിയിരുന്നു, ഇന്ന് 8 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും. ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. ഇന്ന് പ്രദർശിപ്പിക്കേണ്ട സിനിമകളിൽ എ പോയറ്റ് അൺ കൺസീൽഡ് പോയട്രി, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമകോ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് ദി റിപബ്ലിക്, പലസ്തീൻ 36, യെസ്, എന്നീ ചിത്രങ്ങളാണ് കാൻസൽ ആയിട്ടുള്ളത്.