
300 എന്ന മാന്ത്രിക സംഖ്യ പിറക്കുമോ ടി20 ലോകകപ്പില്‍; ആരടിക്കും, സാധ്യതകള്‍
പ്രഥമ ടൂർണമെന്റില്‍ ശ്രീലങ്ക നേടിയ 260 റണ്‍സാണ് ഉയർന്ന സ്കോർ
അന്താരാഷ്ട്ര ട്വന്റി 20യുടെ ചരിത്രത്തില്‍ മൂന്നേ മൂന്ന് തവണ മാത്രം സംഭവിച്ച നിമിഷം. ഒരു ഇന്നിങ്സില്‍ 300 റണ്‍സ്. ഫോര്‍മാറ്റില്‍ ഒൻപത് ലോകകപ്പുകള്‍ പിന്നിടുമ്പോഴും ആ മാന്ത്രിക സംഖ്യയിലേക്ക് എത്താൻ ഒരു ടീമിന് പോലും സാധിച്ചിട്ടില്ല. ഈ ലോകകപ്പില്‍ 300 റണ്‍സ് പിറക്കുമോ, സാധ്യതകള്‍ എന്തെല്ലാമാണ്.