
12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം
25.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഓസീസ് ഓള്‍ റൗണ്ടറെ ടീമിലെത്തിച്ചത്
ജനിക്കും മുൻപ് ഗുരുതര രോഗം, ആയുസ് പോലും നിശ്ചയിക്കപ്പെട്ട് ജനനം. പക്ഷേ, ശാരീരിക പരിമിതികളേയും ബുദ്ധിമുട്ടുകളേയും മറികടന്നുള്ള പോരാട്ടം അയാളെ മുന്നോട്ടു നയിച്ചുകൊണ്ടേയിരുന്നു. ഇന്ന് പ്രായം 26 വയസ്, ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ വിദേശതാരം. ആന്ദ്രെ റസലിന്റെ പകരക്കാരനായി കൊല്‍ക്കത്തയില്‍, കാമറൂണ്‍ ഡൊണാള്‍ഡ് ഗ്രീൻ എന്ന കാം ഗ്രീൻ.