
ചെന്നൈ തൂക്കിയ 'പിള്ളേർ'; ആരാണ് പ്രശാന്ത് വീറും കാർത്തിക്ക് ശർമയും?
14.2 കോടി രൂപ വീതം നല്‍കിയായിരുന്നു ഇരുവരേയും ചെന്നൈ സ്വന്തമാക്കിയത്
പ്രശാന്ത് വീറും കാര്‍ത്തിക്ക് ശര്‍മയും. പ്രായം 20 വയസും പത്തൊൻപതും. പത്ത് മിനുറ്റിനിടയില്‍ രണ്ട് താരങ്ങള്‍ക്കുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ചിലവാക്കിയത് 14 കോടി 20 ലക്ഷം രൂപ വീതം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും മൂല്യമേറിയ അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പ്രശാന്തിനേയും കാര്‍ത്തിക്കിനേയും ചെന്നൈ സ്വന്തമാക്കിയതിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്