
ഷമ്മി ഹീറോയാടാ ഹീറോ; വിലയാത്ത് ബുദ്ധയിൽ സ്‌കോർ ചെയ്ത് ഷമ്മി തിലകൻ
വിലായത്ത് ബുദ്ധ എന്ന സിനിമ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുമ്പോൾ സിനിമാപ്രേക്ഷകർ വീണ്ടും ഷമ്മി തിലകൻ എന്ന സൂപ്പർ പെർഫോർമർക്ക് നൂറിൽ നൂറ് നൽകുന്നു. ഭാസ്ക്കരൻ മാസ്റ്ററുടെ ശബ്ദമായും ശരീരമായും ഷമ്മി തിലകൻ്റെ തൻ്റെ അസാമാന്യ പ്രതിഭ പുറത്തെടുത്തപ്പോൾ കാണാനായത് ഈ വർഷത്തെ ഏറ്റവും ആഴമേറിയ അഭിനയചാരുതയുടെ നിമിഷങ്ങൾ കൂടിയായിരുന്നു.