
വാർത്തകളുടെ എഴുപത് വർഷങ്ങൾ; അച്ചടി അവസാനിപ്പിച്ച് 'അൽ റിയാദ്' ദിനപ്പത്രം
സൗദി അറേബ്യയിലെ ഓരോ പ്രഭാതത്തിലും അച്ചടിമഷിയുടെ ഗന്ധത്തോടൊപ്പം അറിവു പകർന്നുനൽകിയ ഒരു വലിയ ചരിത്രം അവസാനിച്ചിരിക്കുകയാണ്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുള്ള, റിയാദിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളിലൊന്നായ ‘അൽ റിയാദ്’ ദിനപത്രവും സൗദിയിലെ മാധ്യമചരിത്രത്തിന് അടിത്തറയിട്ട ‘അൽ യമാമ’ മാസികയും ഇനി അച്ചടി മഷി പുരളില്ല.