
72000 പേർ ഒരുമിച്ചെത്തി,സ്പെയിനിൽ സംഭവിക്കുന്നതെന്ത്? യൂറോപിനെ ഞെട്ടിച്ച് സെവൂറ്റയിലെ അഭയാർഥിപ്രവാഹം
യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന അതിരൂക്ഷമായ അതിർത്തി-കുടിയേറ്റ പ്രതിസന്ധിയുടെ വാർത്തകളാണ് സ്പെയിനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് അധീന പ്രദേശമായ സെവൂറ്റയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്.