ഇത്തിഹാദ് എയർവേയ്‌സ് വിമാന സർവീസുകൾ‌ ഭാ​ഗീകമായി പുനഃസ്ഥാപിക്കുന്നു

Share this Video

ഇത്തിഹാദ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം, 2026 മാർച്ച് 6 മുതൽ മാർച്ച് 19 വരെ നിശ്ചിത കേന്ദ്രങ്ങളിലേക്ക് പരിമിതമായ സർവീസുകൾ നടത്താനാണ് ഇത്തിഹാദ് തീരുമാനിച്ചിരിക്കുന്നത്. ആകെ 25 കേന്ദ്രങ്ങളിലേക്കാണ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളും ഉൾപ്പെടുന്നുണ്ട്. പ്രാദേശിക വ്യോമാതിർത്തിയിലെ സാഹചര്യങ്ങൾക്കും പ്രവർത്തന അനുമതികൾക്കും വിധേയമായി മാത്രമേ ഈ സർവീസുകൾ പ്രവർത്തിക്കൂ. അതിനാൽ വിമാന സമയങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

Related Video