
പറളി HSന് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയവർ മനോജ് മാഷിനെ കാണാൻ കോഴിക്കോട്ടെ ട്രാക്കിൽ എത്തിയപ്പോൾ
തലമുറകളുടെ സംഗമവേദിയായി സംസ്ഥാന സ്കൂൾ കായികമേള. കഴിഞ്ഞ 20 വർഷമായി പാലക്കാട് പറളി എച്ച്സിന് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ മുൻ താരങ്ങൾ കോഴിക്കോട്ടെ ട്രാക്കിലുമെത്തി. അവസാന കായികമേളയ്ക്ക് ഇറങ്ങുന്ന പ്രിയ അദ്ധ്യാപകൻ മനോജ് മാഷിനെയും പുതിയ താരങ്ങളെയും കണ്ട് ആശംസകൾ അറിയിക്കാനാണ് ട്രാക്കിലെ സീനിയേഴ്സ് എത്തിയത്.