
ഒരൊറ്റ മേശയിൽ മൂന്ന് വൻശക്തികൾ; ഷെൻഷൻ എപെക് ഉച്ചകോടിയിൽ ട്രംപും ഷിയും പുടിനും കൂടിക്കാഴ്ചയ്ക്ക്
ലോക രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത ഒരു വൻ നയതന്ത്ര നീക്കത്തിനാണോ ആഗോള വേദി ഒരുങ്ങുന്നത്? അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ—ലോകത്തെ നിയന്ത്രിക്കുന്ന മൂന്ന് വൻശക്തി നേതാക്കൾ ഒരൊറ്റ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്തിയാൽ എങ്ങനെയുണ്ടാകും?