
യുഎഇയിൽ വസന്തകാല അവധിക്കുശേഷം വിദൂര പഠനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടാഴ്ചത്തേക്ക് കൂടി വിദൂര പഠനം തുടരുമെന്ന് യുഎഇ. വസന്തകാല അവധി കഴിഞ്ഞ് മാർച്ച് 23നാണ് സ്കൂളുകൾ തുറക്കുന്നത്. എന്നാൽ 23 മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ഓൺലൈൻ ക്ലാസുകളായിരിക്കും നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.