
അമേരിക്കയും ഇറാനും ഒടുവിൽ നേർക്കുനേർ, ഹോർമൂസ് കടലിടുക്കിൽ മിസൈൽ വർഷം
ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, സ്വയംരക്ഷയുടെ ഭാഗമായി ഇറാനിൽ വ്യോമാക്രമണം നടത്തിയെന്ന സ്ഥിരീകരണവുമായി യുഎസ് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതായും അവർ അറിയിച്ചു. മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ ആസൂത്രണം ചെയ്ത ആക്രമണശ്രമങ്ങൾക്കുള്ള പ്രത്യാക്രമണമായാണ് ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപ് (Qeshm Island) ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക