
പുറത്ത് യുഎസ്-ഇസ്രായേൽ മിസൈൽ, അകത്ത് ആഭ്യന്തര കലാപം; ഇറാൻ വീഴുമോ?
ഇസ്രായേലും അമേരിക്കയുമായുള്ള തുറന്ന പോരാട്ടം അതിർത്തികളിൽ കനക്കുമ്പോൾ, സ്വന്തം മണ്ണിൽ മറ്റൊരു അദൃശ്യ യുദ്ധം നേരിടുകയാണ് ഇറാൻ. രാജ്യത്തിനകത്തെ ചെറിയ സായുധ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകളും കൂട്ട അറസ്റ്റുകളുമാണ് ഇപ്പോൾ ടെഹ്‌റാനിൽ നിന്ന് നിരന്തരം പുറത്തുവരുന്നത്.