
യുദ്ധമുണ്ടായാൽ എല്ലാവരും കളത്തിലിറങ്ങണം! പൗരന്മാരെ ഒന്നടങ്കം കളത്തലിറക്കാൻ ഷി ജിൻപിങ്
പൗരന്മാരെയും സ്വകാര്യ സ്വത്തുക്കളെയും ടെക് കമ്പനികളെയും നേരിട്ട് യുദ്ധസന്നാഹങ്ങളുടെ ഭാഗമാക്കാനുള്ള വൻ നീക്കത്തിലാണ് ബീജിങ്. യുദ്ധകാലത്ത് പൗരരെയും അവരുടെ സ്വകാര്യ സ്വത്തുക്കളും സാങ്കേതിക കമ്പനികളും നിർബന്ധിതമായി ഉപയോഗപ്പെടുത്താൻ ഭരണകൂടത്തെ അനുവദിക്കുന്ന സുപ്രധാന നിയമനിർമാണത്തിന് ചൈന തയ്യാറെടുത്തു കഴിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.