
ഇതാണ് മൗറിഞ്ഞ്യോയുടെ റയല്‍, ക്യാമ്പ് നൗ നിശബ്ദമാക്കിയ മാസ്റ്റർപ്ലാൻ
ക്യാമ്പ് നൗവില്‍ ബാഴ്സയെ കീഴടക്കണമെങ്കില്‍ മൗറിഞ്ഞ്യോയുടെ മുന്നിലുള്ള വെല്ലുവിളി അവരുടെ മിഡ് ഫീല്‍ഡായിരുന്നു, അതിന്റെ ഒഴുക്ക് തടയണം. സാബിക്കും ആര്‍ബലോവയ്ക്കും കീഴില്‍ വളരെ ഫ്ലാറ്റായി പ്രതിരോധിക്കാനിറങ്ങിയപോലെയായിരുന്നില്ല മൗറിഞ്ഞ്യോയുടെ റയല്‍. കൃത്യമായ പദ്ധതികളും അത് മനോഹരമായി നടപ്പിലാക്കാൻ കഴിയുന്ന താരങ്ങളെയും അയാള്‍ കളത്തിലിറക്കി...