
സഞ്ജു ഇറങ്ങുന്നു! ആര്‍ച്ചറിനെ തീർത്തു, കിവീസിനെതിരെ ഒരു കണക്കുകൂടി ബാക്കിയുണ്ട്
അയാള്‍ക്ക് ആ സ്വപ്നസംഘത്തെ ഒറ്റയ്ക്ക് എടുത്തുയര്‍ത്താനാകുമോ, നിങ്ങള്‍ക്ക് ഈഡൻ ഗാര്‍ഡൻസിലേക്ക് നോക്കാം. സമ്മര്‍ദത്തിനും ഒത്ത എതിരാളികള്‍ക്കും മുൻപില്‍ വീഴുമെന്ന് കരുതുന്നുണ്ടോ, വാംഖഡെയുടെ ഗ്യാലറികള്‍ നല്‍കും ഉത്തരം. ഒന്നും കഴിഞ്ഞിട്ടില്ലല്ലോ, തീര്‍ക്കാൻ ഒരു കണക്കുകൂടി ബാക്കിയില്ലെ അയാള്‍ക്ക്. ന്യൂസിലൻഡ്, മാറ്റ് ഹെൻറി, മിച്ചല്‍ സാന്റനര്‍.