
ഒരേയൊരു തിലക് വർമ! ഇതാണ് ഇന്നിങ്സ്, കിവികളെ തൂക്കിയടിച്ച രാത്രി
സഞ്ജു നിരാശപ്പെടുത്തിയിരിക്കുന്നു, വൈഭവിന്റെ ബാറ്റുകളില്‍ അത്ഭുതങ്ങളില്ല, അഭിഷേകും ശ്രേയസും അക്സറുമൊക്കെയും പരാജിതരുടെ മൂടിയണിയാൻ വിധിക്കപ്പെട്ടു. ഒടുവില്‍ പ്രതീക്ഷ നല്‍കി നമൻ ധീറും മടങ്ങുമ്പോള്‍ ഇന്ത്യൻ ആരാധകരുടെ സമ്മര്‍ദത്തിനും ന്യൂസിലൻഡിന്റെ ആത്മവിശ്വാസത്തിനും ഒത്തനടുക്ക് ഒരാള്‍ നിലകൊണ്ടു, ശാന്തനായി...തിലക്, തിലക് വർമ