11:48 PM (IST) Apr 08

Malayalam News Live :വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജിതമാക്കി പൊലീസ്

പൊലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Read Full Story
11:38 PM (IST) Apr 08

Malayalam News Live :കാസർഗോഡും വോട്ടിന് കോഴ ആരോപണം; യുഡിഎഫ് സ്ഥാനാർഥി കല്ലട്ര മാഹിൻ ഹാജിയുടെ സഹോദരങ്ങളെ തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ; സംഘർഷം

ഷെരീഫ് കല്ലട്ര, അഷ്‌റഫ്‌ കല്ലട്ര എന്നിവരെയാണ് തടഞ്ഞത്. ഇത് സംഘർഷത്തിന് ഇടയാക്കുകയും ചെയ്തു. അതേസമയം പണം നൽകാൻ വീട്ടിൽ എത്തിയപ്പോഴാണ് തടഞ്ഞതെന്ന് എൽഡിഎഫ് പ്രവർത്തകർ പറഞ്ഞു.

Read Full Story
11:08 PM (IST) Apr 08

Malayalam News Live :ബോംബ് നിർമിക്കുന്ന വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവർത്തകൻ; വോട്ടർമാരെ ഭീതിപ്പെടുത്താനെന്ന് യുഡിഎഫ് നേതൃത്വം, സംഭവത്തിൽ പൊലീസിൽ പരാതി നൽകി

ഷിനിലിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലാണ് ബോംബ് കെട്ടുന്നതും, രണ്ടുപേർ കയ്യിൽ പിടിക്കുന്നതും എറിഞ്ഞു പൊട്ടിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സ്റ്റീൽ ബോംബും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

Read Full Story
10:40 PM (IST) Apr 08

Malayalam News Live :കരുത്തായി ‘പ്രചണ്ഡ’ - സേനയ്ക്ക് വലിയ മുതൽക്കൂട്ട്, പ്രചണ്ഡിൽ യാത്ര ചെയ്ത് ജനറൽ ഉപേന്ദ്ര ദ്വിവേദി

എല്ലാത്തരം ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന ‘പ്രചണ്ഡ’ സേനയ്ക്ക് വലിയ മുതൽക്കൂട്ടാണെന്നും വേഗത്തിൽ ആക്രമണം നടത്താനും വേഗത്തിൽ പ്രതികരിക്കാനും പ്രചണ്ഡിന് കഴിയുമെന്നും കരസേന മേധാവി പറഞ്ഞു.

Read Full Story
10:30 PM (IST) Apr 08

Malayalam News Live :പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം പേർ വോട്ട് രേഖപെടുത്തി

അവശ്യ സേവന വിഭാഗത്തിൽ 34,140 പേരിൽ 32,113 (94.06%) പേർ വോട്ട് രേഖപെടുത്തി. പോസ്റ്റൽ വോട്ട് സൗകര്യം ഉപയോഗിച്ചാണ് വോട്ടു രേഖപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ 95.28% പേർ വോട്ട് രേഖപ്പെടുത്തി

Read Full Story
10:01 PM (IST) Apr 08

Malayalam News Live :കേന്ദ്ര സർക്കാർ ഉത്തരവിറക്കി, നടൻ കൃഷ്ണകുമാർ എൻ.എഫ്.ഡി.സി ചെയർമാൻ; നിയമനം മൂന്ന് വർഷത്തേക്ക്

പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. 

Read Full Story
09:48 PM (IST) Apr 08

Malayalam News Live :വോട്ടിന് കോഴ ആരോപണം; കേസെടുത്ത് പൊലീസ്, പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

കണ്ടാൽ തിരിച്ചറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് കേസ് എടുത്തത്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Read Full Story
09:31 PM (IST) Apr 08

Malayalam News Live :കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു

ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

Read Full Story
09:18 PM (IST) Apr 08

Malayalam News Live :നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്

നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

Read Full Story
09:03 PM (IST) Apr 08

Malayalam News Live :ആശ്വാസം, ഹോർമുസ് തുറക്കുന്നു; നടപടികൾ ആരംഭിച്ച് ഇറാൻ, നാളെയോ മറ്റന്നാളോ തുറന്നേക്കും

കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു.

Read Full Story
08:54 PM (IST) Apr 08

Malayalam News Live :വീടിന്‍റെ മുൻവശത്തെ ഗ്രിൽ തകർത്ത് കയറി ആക്രമണം, ചെമ്പൂരിൽ യുവാവിനെയും സുഹൃത്തുക്കളെയും മർദിച്ച എട്ടുപേർ അറസ്റ്റിൽ

സംഘം ചേർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ എട്ടുപേർ അറസ്റ്റിൽ

Read Full Story
08:14 PM (IST) Apr 08

Malayalam News Live :ജോസ് കെ മാണി സീറ്റിന് കോഴ നൽകിയെന്ന ആരോപണം; മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും, നോമിനേഷനും, പ്രചാരണ സമയവും കഴിഞ്ഞതിനുശേഷം വോട്ടിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മത്യു പറഞ്ഞു.

Read Full Story
07:33 PM (IST) Apr 08

Malayalam News Live :റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം

കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്.

Read Full Story
07:17 PM (IST) Apr 08

Malayalam News Live :സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കി പൊലീസ്

സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി കൊല്ലം സിറ്റി പൊലീസ്

Read Full Story
06:46 PM (IST) Apr 08

Malayalam News Live :ചീഫ് സെക്രട്ടറിയെ ഒറ്റയടിക്ക് മാറ്റി, ഞെട്ടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിയുടെ ആയുധമായി കമ്മീഷൻ മാറിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്ന് നീക്കി. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. കമ്മീഷൻ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചു

Read Full Story
06:38 PM (IST) Apr 08

Malayalam News Live :സഹപ്രവർത്തകനോട് റൂമിലെത്താൻ ആവശ്യപ്പെട്ടു, ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോൾ കുഴഞ്ഞു വീണു, വില്ലേജ് ഓഫീസർക്ക് ജീവൻ നഷ്ടമായി

മലപ്പുറം എളങ്കൂര്‍ വില്ലേജ് ഓഫീസർ കുഴഞ്ഞു വീണ് മരിച്ചു, എരുമേലി ചാത്തന്‍തറ സ്വദേശി കെ കെ രാജുവാണ് മരിച്ചത്

Read Full Story
06:11 PM (IST) Apr 08

Malayalam News Live :പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യമെന്ന് ആരോപണം; ചിത്രങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

മാർച്ച് 29 ന് മോദി പാലക്കാടെത്തിയപ്പോൾ ബിജെപി നേതാക്കൾക്കൊപ്പം സിമി പങ്കെടുക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടാണ് കോൺഗ്രസ് ആരോപണം ഉയർത്തിയത്. അതേസമയം ബിജെപി പ്രവർത്തക വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ നേരത്തെ കോൺഗ്രസ് തെളിവുകൾ പുറത്തുവിട്ടിരുന്നു.

Read Full Story
05:40 PM (IST) Apr 08

Malayalam News Live :അതിവേഗം കളക്ടർ, ശോഭക്കെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; 'വയോധിക നിഷേധിച്ചെങ്കിലും വിശദമായ അന്വേഷണം വേണം'

എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പ്രധാന സാക്ഷിയായ വയോധിക പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. സംഭവത്തിൽ കേസെടുക്കാൻ കളക്ടർ പോലീസിന് പരാതിയും നൽകിയിട്ടുണ്ട്.
Read Full Story
05:31 PM (IST) Apr 08

Malayalam News Live :മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാര്‍ത്ഥികളെയും മണിക്കൂറുകളോളം തടഞ്ഞു

മധ്യപ്രദേശിലെ ഇൻഡോറിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും തടഞ്ഞുവെച്ചു. റെയിൽവേ പൊലീസ് ആണ് തടഞ്ഞത്. ഇന്നലെയാണ് സംഭവം. മഠത്തിൽ പഠിക്കുന്ന പെൺകുട്ടികളെ ഒഡീഷ്യയിലെ അവരുടെ വീടുകളിലേക്ക് അവധിക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടു പേരെയാണ് തടഞ്ഞത്

Read Full Story
05:22 PM (IST) Apr 08

Malayalam News Live :ചിക്കമം​ഗളൂരുവിൽ 16കാരിയെ കാണാതായ സംഭവം; 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല, കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും.

Read Full Story