11:37 PM (IST) Apr 01

Malayalam news liveയുഎഇയുടെ ഒറ്റ തീരുമാനം! ഇന്ത്യൻ വിപണിയിൽ 8850 കോടി ഒഴുകിയെത്തും; സമ്മാൻ ക്യാപിറ്റൽ ഏറ്റുടുക്കൽ ഐഎച്ച്സി പൂർത്തിയാക്കും, വിപണിക്ക് വൻ നേട്ടം

അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി (ഐ എച്ച് സി), ഇന്ത്യൻ ധനകാര്യ സ്ഥാപനമായ സമ്മാൻ ക്യാപിറ്റലിൽ 100 കോടി ഡോളറിന്റെ നിക്ഷേപം പൂർത്തിയാക്കും. റിസർവ് ബാങ്കിന്റെ ഉൾപ്പെടെയുള്ള അനുമതികൾ ലഭിച്ചതോടെയാണ് ഈ ഏറ്റെടുക്കൽ യാഥാർഥ്യമാകുന്നത്. ഇത് ഇടപാട് ഇന്ത്യൻ വിപണിക്ക് വലിയ ആശ്വാസം നൽകുന്നതാണ്

Read Full Story
11:05 PM (IST) Apr 01

Malayalam news liveതിയതിയും സമയവും കുറിച്ചു, നാളെ രാവിലെ 10 മണി; കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും യുഡിഎഫും പ്രകടന പത്രിക പുറത്തിറക്കും

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലാക്കി എൽഡിഎഫും യുഡിഎഫും നാളെ പ്രകടന പത്രിക പുറത്തിറക്കും. രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പത്രികയും, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പത്രികയും പ്രകാശനം ചെയ്യും. എൻഡിഎ നേരത്തെ തന്നെ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.
Read Full Story
10:38 PM (IST) Apr 01

Malayalam news liveപാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല, മൂന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല

Read Full Story
10:02 PM (IST) Apr 01

Malayalam news live'മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്ങളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ?', വാജ്പേയി സർക്കാരിൽ ഡിഎംകെ ഭാഗമായത് ഓർമ്മിപ്പിച്ച് ഇപിഎസ്; സ്റ്റാലിന് രൂക്ഷ വിമർശനം

തന്നെ 'സംഘി' എന്ന് വിളിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന് മറുപടിയുമായി എടപ്പാടി പളനിസ്വാമി. വാജ്പേയി സർക്കാരിൽ സ്റ്റാലിന്റെ പിതാവ് കരുണാനിധി സഖ്യകക്ഷിയായിരുന്നത് ഓർമ്മിപ്പിച്ച ഇപിഎസ്, അന്ന് അദ്ദേഹം സംഘിയായിരുന്നോ എന്നും ചോദിച്ചു. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് സ്റ്റാലിന്റെ വിമർശനങ്ങളെന്നും ഇപിഎസ് അഭിപ്രായപ്പെട്ടു

Read Full Story
09:55 PM (IST) Apr 01

Malayalam news live'ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് വന്ന് ബഹളമുണ്ടാക്കി', ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോദിക്കാൻ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധം - പിഷാരടി

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം, ഇത് തങ്ങളുടെ ശക്തികേന്ദ്രമാണെന്നും വോട്ട് ചോദിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു

Read Full Story
08:50 PM (IST) Apr 01

Malayalam news liveപര്യടനത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

പാലക്കാട്ട് സ്ഥാനാർത്ഥി പര്യടനത്തിനിടെ വടക്കന്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു. ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്.

Read Full Story
08:50 PM (IST) Apr 01

Malayalam news liveലോഡ്ജില്‍ മുറിയെടുക്കും, ചെറിയ പാക്കറ്റുകളാക്കും, വിതരണം ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഭാഗങ്ങളില്‍; യുവാക്കൾ പിടിയിൽ

ലഹരിമരുന്ന് വിറ്റുകിട്ടിയ 22,800 രൂപയും എംഡിഎംയുമായി ആറ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
08:25 PM (IST) Apr 01

Malayalam news liveപ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദ്യം തന്നെ മാതൃകയായി, സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് സെൻസസ് 2027 ന്‍റെ ഭാഗമായി; കേരളത്തിൽ ജൂണിൽ തുടങ്ങും

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027-ന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് മാതൃകയായി. കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ ആരംഭിക്കും, വ്യക്തികൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള സൗകര്യവുമുണ്ട്

Read Full Story
08:01 PM (IST) Apr 01

Malayalam news liveമുഖ്യമന്ത്രി സ്ഥാനം - കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; 'തല'പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ

തമിഴ്നാട്ടിൽ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ ഒന്നാമത് തുടരുമ്പോൾ, നടൻ വിജയ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. വിജയിന്റെ തമിഴക വെട്രി കഴകം കന്നി തിരഞ്ഞെടുപ്പിൽ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും സർവേ ഫലം സൂചിപ്പിക്കുന്നു

Read Full Story
07:49 PM (IST) Apr 01

Malayalam news live'വികസന പ്രവർത്തനങ്ങൾ ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കി', കുട്ടനാട്ടിലെ പൊതുയോഗത്തിൽ മുഖ്യമന്ത്രി

യുഡിഎഫ് ഭരിച്ചപ്പോൾ ഇരുണ്ടകാലമായിരുന്നെന്നും എല്‍ഡിഎഫ് സർക്കാർ പുരോഗതി നടക്കില്ലെന്നു കരുതിയ പദ്ധതികൾ ഉൾപ്പടെ പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Read Full Story
07:38 PM (IST) Apr 01

Malayalam news liveരഞ്ജിത്തിന്‍റെ അറസ്റ്റ് അറിഞ്ഞതും രാജിവച്ചു, ഇന്ന് കോടതിയിൽ വക്കാലത്തുമായെത്തി; രഞ്ജിത്തിന് വേണ്ടി ഹാജരായത് അതേ സിനിമയിലെ ഐസിസി അംഗം

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത് അതേ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗമായിരുന്ന അഭിഭാഷകൻ. രഞ്ജിത്തിന്‍റെ അറസ്റ്റ് വാർത്ത അറിഞ്ഞതിന് പിന്നാലെ ഐസിസി അംഗത്വം രാജിവെച്ചാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് അഭിഭാഷകൻ മുഹമ്മദ് സിയാദ് വിശദീകരിച്ചു. ഈ നടപടി വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്

Read Full Story
07:02 PM (IST) Apr 01

Malayalam news liveഇന്ദിര ഗ്യാരണ്ടിയല്ലാതെ എന്തുണ്ടാകും? നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും

നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക നാളെ പ്രകാശനം ചെയ്യും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ,കെ സി വേണുഗോപാൽ,വി ഡി സതീശൻ എന്നിവർ കൊച്ചിയിലെ ചടങ്ങിൽ പങ്കെടുക്കും. നിലവിൽ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരന്റിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ ഉണ്ടാവുക എന്നതാണ് ആകാംക്ഷ

Read Full Story
07:00 PM (IST) Apr 01

Malayalam news live'പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നു', അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം ഡിജിപിക്ക് പരാതി

പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി

Read Full Story
06:42 PM (IST) Apr 01

Malayalam news liveഅഞ്ജലി നായർക്ക് ആശ്വാസം; പേര് മാറ്റണമെന്ന ആവശ്യം പരി​ഗണിക്കണമെന്ന് ഹൈക്കോടതി, ശനിയാഴ്ച വരണാധികാരിക്ക് മുന്നിൽ ഹാജരാകണം

പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും “അഞ്ജലി നായർ” എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ‌

Read Full Story
06:20 PM (IST) Apr 01

Malayalam news liveതുടങ്ങും മുന്നേ കല്ലുകടി, തമിഴ്നാട്ടിൽ കോൺഗ്രസിന് വമ്പൻ തിരിച്ചടി; തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ രാജിവെച്ചു, സ്ഥാനാർഥി പട്ടിക വൈകുന്നതിൽ പ്രതിഷേധം

തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ഈ അപ്രതീക്ഷിത നീക്കം നിർണ്ണായക തെരഞ്ഞെടുപ്പിന് മുൻപ് തമിഴ്‌നാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്

Read Full Story
06:01 PM (IST) Apr 01

Malayalam news liveപീഡനകേസ് - മുൻകൂർ ജാമ്യം തേടി പ്രശോഭ് സി വത്സൻ; മണ്ണാർക്കാട് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്‍സി എസ്‍റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.

Read Full Story
05:52 PM (IST) Apr 01

Malayalam news liveഇറാൻ വിഷയത്തിൽ ലോകം ഉറ്റുനോക്കുന്ന ട്രംപിൻ്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ; കരാറില്ലാതെയുള്ള വെടിനിർത്തലിന് ഒരുക്കമല്ലെന്ന് ഇറാൻ

അമേരിക്കൻ പ്രസിഡൻ്റിന്റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചു.

Read Full Story
05:05 PM (IST) Apr 01

Malayalam news liveആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടുവന്ന 12കാരിയെ ഉപദ്രവിച്ച കേസ്, പ്രതിക്ക് 9 വർഷം തടവും പിഴയും

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ

Read Full Story
05:04 PM (IST) Apr 01

Malayalam news liveഅനിൽ അംബാനിക്കെതിരെ എൽഐസി; 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി, പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ

അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.

Read Full Story
05:01 PM (IST) Apr 01

Malayalam news liveപെരുമ്പാവൂർ ആൾക്കൂട്ടക്കൊല - മരിച്ചയാളെ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് അസം സ്വദേശി നൂറുൽ ഹുസൈൻ

അസം സ്വദേശി നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാൾ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Read Full Story