10:24 PM (IST) May 12

Malayalam news live കഴിഞ്ഞ ദിവസവും എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ; നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വയറിം​ഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ

ബാലുശ്ശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Read Full Story
10:09 PM (IST) May 12

Malayalam news live മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, യുവാവിന് ദാരുണാന്ത്യം

സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.

Read Full Story
09:49 PM (IST) May 12

Malayalam news live ഓടിക്കൊണ്ടിരുന്ന ഓട്ടോ‌യിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു, സ്കൂളിന്റെ മേൽക്കൂര തകർന്നു; കനത്ത മഴയിൽ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

മൂവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ കാർ സർവീസിന് സെൻ്ററിലെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമില്ല. സർവീസിന് എത്തിച്ച നിരവധി കാറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.

Read Full Story
09:51 PM (IST) May 12

Malayalam news live വയലിൻ ക്ലാസ് കഴിഞ്ഞ് വരുമ്പോൾ കയറിയ ബസിൽ പതിനേഴുകാരൻ നേരിട്ടത് കണ്ടക്ടറുടെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ജോലി ചെയ്യുന്ന ബസില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശ്ശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീമി(34)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്

Read Full Story
08:57 PM (IST) May 12

Malayalam news live പതിനഞ്ച് ദിവസം പ്രായമായ കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയക്ക്, പുലർച്ചെ മുറിയിലേക്ക് കല്ലേറ്; കേസെടുത്ത് പൊലീസ്

വീടിന് നേരെ വ്യാപകമായി കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനല്‍ച്ചില്ലുകളും കാറും തകര്‍ന്നു

Read Full Story
08:16 PM (IST) May 12

Malayalam news live വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ ഫൈനാന്‍സ് ജീവനക്കാരെത്തി ഭീഷണിപ്പെടുത്തി, ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍

ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്‍റെ ഗോവണിപ്പടിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Read Full Story
07:31 PM (IST) May 12

Malayalam news live മാനവീയം വീഥിയിൽ സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ചുനിൽക്കുകയായിരുന്ന യുവാവിനെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തതോടെ അക്രമം; 2 പേർ അറസ്റ്റിൽ

മാനവീയം വീഥിയിൽ യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story
07:18 PM (IST) May 12

Malayalam news live പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് നാലും ഏഴും വയസുള്ള കുട്ടികൾക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വൈകിട്ട് ഇവിടെ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.

Read Full Story
07:22 PM (IST) May 12

Malayalam news live 5,000 കിലോമീറ്റർ! കന്യാകുമാരി മുതൽ കാരക്കോറം വരെ; സൂഫിയ സൂഫിയുടെ റൺ ഫോർ ഡ്രീംസിന് തുടക്കം

ലോകപ്രശസ്ത അൾട്രാ ഡിസ്റ്റൻസ് റണ്ണർ സൂഫിയ സൂഫി നടത്തുന്ന 'റൺ ഫോർ ഡ്രീംസ്' (Run for Dreams)കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു

Read Full Story
06:53 PM (IST) May 12

Malayalam news live മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെ 6 പേര്‍ക്ക് മിന്നലേറ്റു

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Read Full Story
06:17 PM (IST) May 12

Malayalam news live വയോധികയ്ക്ക് പാമ്പുകടിയേറ്റു, ക്ഷേത്ര പുരയിടവും തൊട്ടടുത്ത മറ്റൊരു പുരയിടവും കാട് കയറിക്കിടക്കുന്നത് പ്രതിസന്ധിയെന്ന് നാട്ടുകാർ

കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് കിഴക്ക് വീടിന് സമീപത്ത് വെച്ച് വയോധികയ്ക്ക് പാമ്പുകടിയേറ്റു

Read Full Story
05:48 PM (IST) May 12

Malayalam news live നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ; പുതിയ പരീക്ഷ തീയതി ഉടനെന്ന് എൻടിഎ; എസ്എഫ്ഐ മാർച്ചുകളിൽ സംഘർഷം

പ്രവർത്തകർ ജലപീരങ്കി വാഹനത്തിന് മുകളിൽ കയറി. കന്റോൺമെന്റ് സ്റ്റേഷന് മുന്നിലും പ്രതിഷേധം നടന്നു. ദില്ലിയിൽ എൻടിഎ ആസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.

Read Full Story
05:22 PM (IST) May 12

Malayalam news live ടൗൺഷിപ്പിലെ വീടുകളുടെ സാങ്കേതിക കൈമാറ്റം; 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ

വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്‍റെ വീടും ഈ ക്ലസ്റ്ററിൽ ഉണ്ട്

Read Full Story
04:52 PM (IST) May 12

Malayalam news live നീറ്റ് പരീക്ഷ ക്രമക്കേട് - ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ, പല സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തി, പിന്നിൽ വമ്പൻ തട്ടിപ്പെന്ന് കണ്ടെത്തൽ

സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Full Story
04:22 PM (IST) May 12

Malayalam news live ഡിജെ നിയന്ത്രിക്കുന്നതിനിടയിൽ വെള്ളം കുടിച്ചു, വിവാഹ വീട്ടിൽ ദളിത് യുവാക്കൾക്ക് മ‍ർദനം; സഹോദരങ്ങളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്‍റെ പേരിൽ രണ്ട് ദളിത് യുവാക്കളെ മർദിച്ചെന്ന് ആരോപണം

Read Full Story
04:07 PM (IST) May 12

Malayalam news live ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും അതിക്രൂരമായി മർദിച്ച് യുവാവ്, കേസെടുത്ത് പൊലീസ്

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോ​ഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Read Full Story
03:54 PM (IST) May 12

Malayalam news live മൈത്രി നഗറിലെ എസ്‌പി പ്ലാസയിലെ അപ്പാർട്ട്മെന്‍റിൽ കയറി, പരിശോധനയിൽ പൊലീസിന് കിട്ടിയത് ലഹരി, പ്രതി പിടിയിൽ

നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് പൊലീസ് പിടികൂടി

Read Full Story
02:56 PM (IST) May 12

Malayalam news live അധികാരത്തിലേറി ദിവസങ്ങൾ മാത്രം; ടിവികെ പ്രവർത്തകർക്ക് കർശന നിർദേശം നൽകി മുഖ്യമന്ത്രി വിജയ്; 'പാതയോര ബോർഡുകളും ബാനറുകളും വേണ്ട'

പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

Read Full Story
02:50 PM (IST) May 12

Malayalam news live 'ജനങ്ങളോടുള്ള നിതി നിഷേധം', മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി എൽഡിഎഫ്; പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന് സിപിഐ ആവശ്യം അറിയില്ലെന്നും കൺവീനർ

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിൽ കോൺഗ്രസ് ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ ആവശ്യപ്പെട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
02:34 PM (IST) May 12

Malayalam news live 'പരസ്യമായി പറഞ്ഞതിൽ പ്രശ്നം ഉണ്ടെങ്കിൽ അങ്ങ് ക്ഷമിച്ചേര്', പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിലെ തർക്കത്തിൽ സിപിഎമ്മിനോട് സിപിഐ നേതാവ് പ്രകാശ് ബാബു

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു. പരസ്യമായി സ്ഥാനം ആവശ്യപ്പെട്ടതിൽ സിപിഎമ്മിന് അതൃപ്തിയുണ്ടെങ്കിൽ 'അങ്ങ് ക്ഷമിച്ചേര്' എന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story