11:21 PM (IST) Jun 01

പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൂടുതൽ വായിക്കൂ
10:40 PM (IST) Jun 01

കാഴ്ച തകരാറ്, പരിശോധനയിൽ കണ്ടെത്തിയത് നട്ടെല്ലിലെ ട്യൂമർ, 20 മണിക്കൂർ ശസ്ത്രക്രിയ, കണ്ണിലൂടെ ട്യൂമർ നീക്കി

തലയോട്ടിയിൽ നിന്നുള്ള ക്രേനിയൽ ഞരമ്പുകളെ ബാധിക്കാതെ ട്യൂമർ നീക്കം ചെയ്യാനായിരുന്നു ഇത്. ഇതിനായുള്ള ഒരുക്കത്തിനായി എംആർഐ ചെയ്യുമ്പോഴാണ് രണ്ട് ട്യൂമറുകളാണ് 18കാരിക്കുള്ളതെന്ന് തിരിച്ചറിയുന്നത്. രണ്ടാമത്തെ ട്യൂമർ 18കാരിയുടെ നട്ടെല്ലിന്റെ മുകൾ ഭാഗത്തായിരുന്നു. നട്ടെല്ലിനെ ചുറ്റിയായിരുന്നു ഇത് കഴുത്തിന്റെ ഭാഗത്ത് വളർന്നിരുന്നത്. 

കൂടുതൽ വായിക്കൂ
10:39 PM (IST) Jun 01

വിൺവിളി നായകാ..; അച്ഛന്റെ സിനിമയ്ക്ക് മകളുടെ പാട്ട്, ത​ഗ് ലൈഫിലെ ശ്രുതി ഹസൻ പാടി ​ഗാനമെത്തി

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്.

കൂടുതൽ വായിക്കൂ
10:34 PM (IST) Jun 01

അതിതീവ്ര മഴക്ക് ബൈ പറഞ്ഞ് സ്കൂളിൽ പോകാം, കുട്ടികളെ നനയ്ക്കാൻ പെരുമഴയെത്തില്ല! കാലാവസ്ഥ പ്രവചനം അറിയാം

കേരളത്തിൽ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ മഴയുണ്ടാകുമോ എന്ന ആശങ്ക സജീവമാണ്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല

കൂടുതൽ വായിക്കൂ
10:33 PM (IST) Jun 01

ബാങ്കോക്കിൽ അവധിയാഘോഷിച്ച് യുവാവും യുവതിയും തിരുവനന്തപുരത്ത് വിമാനമിറങ്ങി, 10 കോടിയുടെ കഞ്ചാവുമായി പിടിയിൽ

ബെംഗളൂരുവിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ
10:09 PM (IST) Jun 01

കോരിച്ചൊരിയുന്ന മഴയിലും പതറിയില്ല; ഒന്നാം ദിനം 1.65 കോടി, പിന്നീടോ ? നരിവേട്ട ഇതുവരെ നേടിയത്

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാ​ഗ് ലൈനോടെ എത്തിയ നരിവേട്ട. 

കൂടുതൽ വായിക്കൂ
10:08 PM (IST) Jun 01

കർഷകർക്ക് കണ്ണീർ, 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്ത് രണ്ടാം കൃഷിക്കുള്ള ഒരുക്കത്തിനിടെ മട വീണു

10 മീറ്ററോളം നീളത്തിലാണ് പാടത്തിന്‍റെ പുറം ബണ്ട് തകർന്നത്. പാടത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപത്തെ പുറം ബണ്ടിനോടു ചേർന്നുള്ള തോടിന്റെ പടിഞ്ഞാറെ ബണ്ടാണ് തകർന്നത്

കൂടുതൽ വായിക്കൂ
09:33 PM (IST) Jun 01

'വാർത്തകൾ അടിസ്ഥാന രഹിതം'; നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രതികരണമുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

നിലവിൽ രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ
09:19 PM (IST) Jun 01

വിമാനത്താവളത്തിലേക്ക് മിനുറ്റുകൾ മാത്രം, 71കാരിയായ പൈലറ്റ്, വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറി, 2 മരണം

വീടിന്റെ ടെറസിലേക്ക് വിമാനം ഇടിച്ച് കയറിയതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. വീടിനും അപകടത്തിൽ സാരമായ തകരാറുണ്ടായിട്ടുണ്ട്. 71കാരിയായ വനിതാ പൈലറ്റ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ
09:12 PM (IST) Jun 01

തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന; ദേശീയ പാത അവലോകനത്തിനും വിലയിരുത്തലിനുമായി എൻഎച്ച്എഐ ചെയർമാൻ കേരളത്തിൽ

എൻഎച്ച്എഐ ചെയർമാൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതി പ്രദേശങ്ങൾ വിശദമായി പരിശോധിച്ചു. ഗുണനിലവാരമുള്ള റോഡ് നിർമ്മാണത്തിനും പൊതുജന സൗകര്യത്തിനും മുൻഗണന നൽകുമെന്ന് അറിയിച്ചു

കൂടുതൽ വായിക്കൂ
08:53 PM (IST) Jun 01

വീണ്ടും യുദ്ധം കനക്കുന്നു? 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ; ആക്രമണ ശ്രമം ചെറുത്തെന്ന് റഷ്യ

40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. റഷ്യയാകട്ടെ ആക്രമണ ശ്രമം ചെറുത്തുവെന്നാണ് പറയുന്നത്. ഈ സംഭവവികാസങ്ങൾ യുദ്ധസാഹചര്യം വീണ്ടും വഷളാകുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു

കൂടുതൽ വായിക്കൂ
08:42 PM (IST) Jun 01

നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകളുള്ള 31 സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍

തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ
08:30 PM (IST) Jun 01

ഒന്നാമന് 8 കോടി, പിന്തള്ളപ്പെട്ട് വിജയ് ! റി റിലീസിൽ കിം​ഗ് തെലുങ്ക് പടങ്ങൾ, 'തല' റെക്കോർ‍ഡ് ഇടുമോ ?

മലയാളത്തിൽ ദേവദൂതൻ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റി റിലീസ് ചിത്രം.

കൂടുതൽ വായിക്കൂ
08:14 PM (IST) Jun 01

ജോലിക്ക് പോവാനൊരുങ്ങിയ ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറായില്ല, 38കാരിക്ക് തീയിട്ട് 46കാരൻ

രേഖയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്താനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തീപ്പെട്ടി കത്തിയില്ല. ഇതോടെ ഗ്യാസ് അടുപ്പ് കത്തിച്ച് ഇതിൽ നിന്ന് പേപ്പർ ഉപയോഗിച്ചാണ് ഇയാൾ രേഖയ്ക്ക് തീ കൊളുത്തിയത്.

കൂടുതൽ വായിക്കൂ
08:13 PM (IST) Jun 01

ദേശീയപാത നിർമാണത്തിനായി തോടുകൾ മണ്ണിട്ട് നികത്തി, കനത്ത മഴയിൽ തൃശൂർ നടുവിൽക്കരയിലെ വീടുകൾ തോടായി

നേരത്തെ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന തോടുകൾ ഏറേയും അടച്ച് ദേശീയപാത നിർമാണത്തിനായി പന്ത്രണ്ട് അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്

കൂടുതൽ വായിക്കൂ
07:59 PM (IST) Jun 01

വിജയ് സേതുപതി പുരി ജഗന്നാഥ് പുതിയ ചിത്രത്തിൽ നിവേത തോമസ്?

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ പുരി ജഗന്നാഥ് തിരിച്ചുവരവിന് ഒരുങ്ങുന്നു. രാധിക ആപ്‌തെ ചിത്രത്തിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ നിവേത തോമസ് ചിത്രത്തിൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

കൂടുതൽ വായിക്കൂ
07:59 PM (IST) Jun 01

കോഴിക്കോട് 'ബി ഫിറ്റ് ബി പ്രോ' ജിം ഉടമയെ ബലപ്രയോഗത്തിലൂടെ പിടികൂടി പൊലീസ്, കാരണം വനിതാ ട്രെയിനറുടെ പരാതി

കൃത്യമായി ശമ്പളം നല്‍കാതിരുന്നു ഇയാള്‍ സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്

കൂടുതൽ വായിക്കൂ
07:43 PM (IST) Jun 01

'കിടക്കയില്ല', ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം

രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സമയത്തായിരുന്നു സംഭവം

കൂടുതൽ വായിക്കൂ
07:38 PM (IST) Jun 01

2018 പ്രളയകാലത്ത് പോലും കേരളത്തിന് അനുമതി നൽകിയില്ല, ഇപ്പോൾ മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി, വിവാദം

2018ലെ പ്രളയത്തിൽ കേരളത്തിന് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകാതിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകി. നടപടിക്കെതിരെ കേരളം അതിരൂക്ഷ വിമർശനവുമായി രംഗത്ത്

കൂടുതൽ വായിക്കൂ
07:25 PM (IST) Jun 01

പരിശീലനത്തിൻ്റെ ഭാ​ഗമായി തേവര പാലത്തിൽ നിന്ന് ചാടി; കൊച്ചി കായലിൽ നേവി ഉദ്യോഗസ്ഥനെ കാണാതായി,തെരച്ചിൽ തുടരുന്നു

അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്. 

കൂടുതൽ വായിക്കൂ