11:52 PM (IST) Jun 05

Malayalam News Live:ബസിൽ നിന്ന് ഇറങ്ങാനൊരുങ്ങിയ യാത്രക്കാരിയെ ചാരി നിന്നു, കൈ ഷാൾ കൊണ്ട് മറച്ചു; ബസിലെ മോഷണ ദൃശ്യങ്ങൾ പുറത്ത്, പ്രതി പിടിയിൽ

പെരുമ്പാവൂര്‍ പൊലീസ് ആദ്യം പരിശോധിച്ചത് യാത്ര ചെയ്ത ബസിലെ സിസിടിവി. നോക്കുമ്പോൾ, മോഷണവും മോഷ്ടാവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിന്നെ പൊലീസിൻ്റെ തെരച്ചിലായി.

Read Full Story
10:46 PM (IST) Jun 05

Malayalam News Live:മെഡിക്കൽ കോളേജുകളിൽ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ച് ഉത്തരവ്, ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും മാറ്റം

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണൽ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി.

Read Full Story
09:47 PM (IST) Jun 05

Malayalam News Live:പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, 20പന്നികളെയും 175കുഞ്ഞുങ്ങളേയും കൂട്ടത്തോടെ കൊന്നൊടുക്കി

പ്രതിരോധ വാക്സിൻ ഇല്ലാത്തതിനാലാണ് കള്ളിംഗ് നടത്തുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read Full Story
09:46 PM (IST) Jun 05

Malayalam News Live:'കാഫിർ' കേസിൽ ചടുല നീക്കങ്ങളിലേക്ക് എസ്ഐടി, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യും; സ്ക്രീന്‍ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്താൻ തീരുമാനം

വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജ്ജിതമാക്കി. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്യാനും മെറ്റയുടെ സഹായം തേടാനും സംഘം തീരുമാനിച്ചു

Read Full Story
09:26 PM (IST) Jun 05

Malayalam News Live:'ഞങ്ങളുടെ രാജ്യമാണ്, അതുവച്ച് വിലപേശരുത്', ഇറാന് കടുത്ത മുന്നറിയിപ്പുമായി ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ; ഇറാനെ തള്ളി ഹിസ്ബുള്ളയും

ലബനന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തങ്ങളുടെ രാജ്യത്തെ വെച്ച് വിലപേശരുതെന്നും പ്രസിഡന്റ് ജോസഫ് ഔൻ ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയും ഇറാൻ നിലപാട് തള്ളിക്കളഞ്ഞു

Read Full Story
09:04 PM (IST) Jun 05

Malayalam News Live:റഷ്യയാണ്, കൊടുത്ത കൈ പിൻവലിക്കില്ല, 2500 കോടി ഡോളറിന്‍റെ ഇറാനിലെ ഭീമൻ ആണവ പ്ലാന്‍റ് പദ്ധതിയുമായി മുന്നോട്ട്; സമാധാനത്തിന് മധ്യസ്ഥ ശ്രമവും

അമേരിക്കൻ സൈനിക സംഘർഷങ്ങൾക്കിടയിലും, 2500 കോടി ഡോളർ ചെലവിൽ റഷ്യയുടെ സഹായത്തോടെ ഇറാൻ ഭീമൻ ആണവ പ്ലാന്റ് നിർമ്മിക്കുന്നു. ആണവ സഹകരണത്തിനൊപ്പം പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്കും റഷ്യ മുൻകൈയെടുക്കാനുള്ള നീക്കത്തിലാണ്

Read Full Story
08:17 PM (IST) Jun 05

Malayalam News Live:പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല; കനത്ത മഴ, അതീവ ജാ​ഗ്രത നിർദേശം; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അതാത് ജില്ല കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Read Full Story
07:48 PM (IST) Jun 05

Malayalam News Live:മുഖംമൂടിയുമായി ബിജെപിയും ആർഎസ്എസും ഇറങ്ങിയിരിക്കുന്നു, അണ്ണാമലൈയുടെ രാജി 'പ്ലാൻ ബി' എന്ന് കോൺഗ്രസ്; തമിഴ് ജനതയെ കബളിപ്പിക്കാൻ നീക്കമെന്ന് വിമർശനം

ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈയുടെ രാജി, തമിഴ് ജനതയെ കബളിപ്പിക്കാനുള്ള 'പ്ലാൻ ബി' ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ദ്രാവിഡ മണ്ണിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപിയും ആർഎസ്എസും പുതിയ മുഖംമൂടി അണിയുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു

Read Full Story
07:27 PM (IST) Jun 05

Malayalam News Live:സർക്കാർ ശമ്പളം 3 ലക്ഷം, അതേ ഡോക്ടർ 7 ലക്ഷം സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും

മാനന്തവാടി മെഡിക്കൽ കോളേജിലെ ഡോക്ടർ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലൻസ് കണ്ടെത്തി. സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്.

Read Full Story
06:52 PM (IST) Jun 05

Malayalam News Live:'2025 ലെ കേന്ദ്ര ഭേദഗതി നടപ്പാക്കണം, അമുസ്ലീം അംഗങ്ങളെ കേരള വഖ്ഫ് ബോർഡിൽ നിയമിക്കണം'; ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി ഷോൺ ജോർജ്ജ്

ഷോൺ ജോർജ്ജ് കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകി. 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു

Read Full Story
06:34 PM (IST) Jun 05

Malayalam News Live:20 എംപിമാരെയും റാഞ്ചുമോ ബിജെപി, കരുനീക്കി ദേശീയ നേതൃത്വവും സുവേന്ദു അധികാരിയും, ദില്ലിയിൽ നിർണായക കൂടിക്കാഴ്ചക്ക് നീക്കം; അനുനയ ശ്രമവുമായി മമത

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ പ്രതിസന്ധി നേരിടുകയാണ്. ഏകദേശം 20 എംപിമാർ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപിയുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. പാർട്ടി പിളരുന്നത് തടയാൻ മമത ബാനർജി അടിയന്തര യോഗങ്ങൾ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തുന്നുണ്ട്

Read Full Story
05:58 PM (IST) Jun 05

Malayalam News Live:'ആരും ഒറ്റക്ക് വരരുത്', കൂട്ടമായി വരണമെന്ന് സിജെപി ആഹ്വാനം, മാർഗ നിർദ്ദേശം പുറത്തിറക്കി; 'പൊലീസുകാർക്ക് പൂക്കൾ നൽകണം, പ്രതിഷേധം മാന്യമായിരിക്കണം'

ദില്ലിയിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് കോക്രോച്ച് ജനത പാർട്ടി (സിജെപി) മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സമാധാനപരമായി പ്രതിഷേധിക്കണമെന്നും പൊലീസുകാർക്ക് പൂക്കൾ നൽകണമെന്നും ഗ്രൂപ്പുകളായി വരണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയാണ്

Read Full Story
05:35 PM (IST) Jun 05

Malayalam News Live:ഈ മഴക്കാലത്തെ ആദ്യ അവധി പ്രഖ്യാപിച്ചു; കനത്തമഴയും റെഡ് അലർട്ടും കാരണം കാസർകോഡ്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കാസർകോട്, വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി

Read Full Story
05:23 PM (IST) Jun 05

Malayalam News Live:വയനാട്ടിൽ കനത്ത മഴ; മേപ്പാടിയിൽ കർശന നിയന്ത്രണം, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുത്, വകുപ്പു മേധാവികൾ ജില്ലയിൽ തുടരണം

കനത്ത മഴ തുടരുന്നതിനാൽ മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Read Full Story
05:01 PM (IST) Jun 05

Malayalam News Live:ഒരാഴ്ചയായി നിരീക്ഷണത്തിൽ, ഒടുവിൽ കോഴിക്കൂട്ടിലും പരിശോധന നടത്തി എക്സൈസ്, റാന്നിയിൽ 86 കുപ്പികളിലായി 43 ലിറ്റർ വിദേശമദ്യം പിടികൂടി

ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.

Read Full Story
03:43 PM (IST) Jun 05

Malayalam News Live:സുപ്രീം കോടതിയിലെ സീനിയ‌ർ അഭിഭാഷക അതിജീവിതക്ക് വേണ്ടി ഹൈക്കോടതിയിൽ, നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണമെന്ന് ഹർജി

നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി നൽകിയിരിക്കുന്നത്

Read Full Story
03:34 PM (IST) Jun 05

Malayalam News Live:സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവം - പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്; ബസ് പിടികൂടിയത് കൊപ്പത്തു നിന്ന്

സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോർ അടർന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി.

Read Full Story
03:18 PM (IST) Jun 05

Malayalam News Live:സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല; അടിയന്തര നടപടിയുമായി സർക്കാർ, ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല

സാംസ്കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിർദ്ദേശിച്ചു

Read Full Story
03:14 PM (IST) Jun 05

Malayalam News Live:ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്, കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം

ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്.

Read Full Story
03:13 PM (IST) Jun 05

Malayalam News Live:സുപ്രധാന സന്ദേശവുമായി സിജെപി, പൊലീസും സുരക്ഷാ അധികൃതരുമായി സഹകരിക്കണം, മാതൃകാ പൗരന്മാരായിരിക്കണം; ഉന്നത യോഗം ചേർന്ന് ദില്ലി പൊലീസ്

കോക്രോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലി പൊലീസ് ഉന്നതതല യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വിമാനത്താവളത്തിൽ കൂട്ടം കൂടരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും സിജെപി നേതൃത്വം നിർദ്ദേശിച്ചു

Read Full Story