ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുക്കൾ മോഷ്ടിച്ചവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് വിശ്വാസ സംരക്ഷണ മേഖലാ ജാഥകൾ സംഘടിപ്പിക്കുന്നു.
- Home
- News
- Kerala News
- ഷാഫിക്ക് മർദനമേറ്റ സംഭവം: ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണം, സ്വത്ത് മോഷ്ടിച്ചവരെ കണ്ടെത്തണം, കോൺഗ്രസ് മേഖലാ ജാഥകൾ 14 മുതൽ
ഷാഫിക്ക് മർദനമേറ്റ സംഭവം: ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണം, സ്വത്ത് മോഷ്ടിച്ചവരെ കണ്ടെത്തണം, കോൺഗ്രസ് മേഖലാ ജാഥകൾ 14 മുതൽ

ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.
Malayalam news live ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണം, സ്വത്ത് മോഷ്ടിച്ചവരെ കണ്ടെത്തണം, കോൺഗ്രസ് മേഖലാ ജാഥകൾ 14 മുതൽ
Malayalam news live പുത്തൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ് - രണ്ടാം പ്രതിയും പിടിയിൽ
പുത്തൂർ പൊരീയ്ക്കലിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയും പിടിയിൽ. മാറനാട് ജയന്തി നഗർ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്
Malayalam news live വിവേക് കിരണിന്റെ ഇഡി സമൻസിലെ മെല്ലെപ്പോക്ക്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്
വിവേക് കിരണിന്റെ ഇ ഡി സമൻസിലെ മെല്ലെപ്പോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്
Malayalam news live ശബരിമല സ്വർണക്കൊള്ള - ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പടെ പത്ത് പ്രതികൾ, ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു
സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറും. കേസിൽ പത്ത് പേര്‍ പ്രതികളാണ്.
Malayalam news live ബേക്കറിയുടമായ വനിത ആത്മഹത്യ ചെയ്ത സംഭവം - കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റവും ചുമത്തി
ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
Malayalam news live മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം - ലക്ഷ്യം മുഖ്യമന്ത്രിയെന്ന് മന്ത്രി വി ശിവൻകുട്ടി, വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. വസ്തുതകൾ തുറന്നു പറയാൻ സിപിഎം തയ്യാറാവണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
Malayalam news live ഭിന്നശേഷി സംവരണ നിയമന വിവാദം - ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി
ഭിന്നശേഷി സംവരണ നിയമന വിവാദത്തിൽ സമവായ നീക്കവുമായി മന്ത്രി വി ശിവൻകുട്ടി. ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തി.
Malayalam news live ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥി ബലാത്സംഗത്തിനിരയായി, ഭക്ഷണം കഴിക്കാനിറങ്ങിയപ്പോൾ സംഭവം
ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് വിദ്യാർത്ഥി ബലാത്സംഗത്തിനിരയായത്.
Malayalam news live കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അടച്ചു, ഉടൻ ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് നിർദേശം
അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.
Malayalam news live 'ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്'; വി ഡി സതീശൻ
യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസുകാർക്കെതിരെ നടപടി വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
Malayalam news live `ദേവസ്വം മന്ത്രി ഈഴവനാണ്, അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ല', വെള്ളാപ്പള്ളി നടേശൻ
ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
Malayalam news live ആഘോഷമായി ഫ്ലാഗ് ഓഫ്, അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ മാറ്റം വരുമെന്ന് മന്ത്രി, നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ
ഫ്ലാഗ് ഓഫ് കഴിഞ്ഞിട്ടും നിരത്തിലിറങ്ങാതെ എംവിഡിയുടെ പുതിയ വാഹനങ്ങൾ. ഓഫീസുകൾക്ക് അനുവദിച്ച വാഹനങ്ങളുടെ പട്ടികയിൽ ഗതാഗതമന്ത്രിയുടെ ഓഫീസ് മാറ്റം നിർദേശിച്ചതാണ് കാരണം. ഇന്നലെ 52 പുതിയ വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
Malayalam news live വടക്കഞ്ചേരി ലൈഫ് മിഷൻ കേസ്; മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ്; 'എന്തുകൊണ്ട് തുടർനടപടിയില്ലെന്ന് കേന്ദ്രം വിശദീകരിക്കണം' - അനിൽ അക്കര
അന്വേഷണം നടത്തുന്നത് മൂന്ന് ഏജൻസികളാണെന്നും ഇഡി സമൻസ് നൽകിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നും അനിൽ അക്കര പറഞ്ഞു.
Malayalam news live കൊല്ലുന്ന പന്നിയെ തിന്നാൻ അനുവദിച്ചാൽ കൃഷിയിടത്തിലെ പന്നി ശല്യം കുറയും, മന്ത്രി പി പ്രസാദ്
കൃഷിയിടത്തിൽ കൊല്ലുന്ന പന്നിയെ തിന്നാൻ കഴിയണം. കൊന്ന് തിന്നാൻ അനുവദിച്ചാൽ പന്നി ശല്യത്തിന് വേഗത്തിൽ പരിഹാരമാകുമെന്ന് മന്ത്രി പി പ്രസാദ്.
Malayalam news live പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി, ട്രേഡിങ്ങിലൂടെ 40 ലക്ഷം കടമുണ്ടായി; കൂടുതൽ വിവരങ്ങൾ പുറത്ത്
പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സുമയ്യയെ ഇതിന് പ്രേരിപ്പിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പൊലീസ് കണ്ടെത്തി. ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്ക് 40 ലക്ഷത്തിലേറെ നഷ്ടമുണ്ടായി.
Malayalam news live ശബരിമല സ്വർണ്ണക്കൊള്ള - 'ഒന്നും മറയ്ക്കാനില്ല, എല്ലാ സത്യവും പുറത്തുവരട്ടെ'; ഒരാളെയും ദേവസ്വം ബോർഡ് സംരക്ഷിക്കില്ലെന്ന് പിഎസ് പ്രശാന്ത്
നടപടികൾ അടുത്ത യോഗത്തിൽ ആലോചിക്കും. നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.
Malayalam news live ഷാഫിക്കെതിരായ പൊലീസ് അതിക്രമം - കോഴിക്കോട് ഐജി ഓഫീസ് കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘര്‍ഷം, സ്ഥലത്ത് വൻപൊലീസ് സന്നാഹം
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധം രൂക്ഷം
Malayalam news live കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Malayalam news live കോഴിക്കോട് നിന്നും തലശ്ശേരി ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; കാറിലുണ്ടായിരുന്നത് 8പേർ, ഒരാൾ മരിച്ചു
കോഴിക്കോട് എയർപോർട്ടിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Malayalam news live ഷാഫിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; 'സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കണ്ട'; റൂറൽ എസ്പിക്കെതിരെ രാഹുൽ
പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.