11:00 PM (IST) Jun 11

Malayalam News live : ശുഭാംശുവിന്റെ ബഹിരാകാശ യാത്ര അനിശ്ചിതമായി നീളും; തിരിച്ചടിയായത് ദ്രവീകൃത ഓക്സിജൻ ചോർച്ച; സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് ഇസ്രോ ചെയർമാൻ

ശുഭാൻഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനിൽ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങൾ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.

Read Full Story
10:12 PM (IST) Jun 11

Malayalam News live : ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിം​ഗിൽ നിയന്ത്രണങ്ങൾ വരുന്നു; വിശദാംശങ്ങളിവയാണ്

ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ. ‌

Read Full Story
10:00 PM (IST) Jun 11

Malayalam News live : താമരശ്ശേരിയിൽ നിന്നും കാണാതായ 15കാരനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

താമരശ്ശേരിയില്‍ നിന്നും ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തിയെന്ന് വിവരം.

Read Full Story
09:21 PM (IST) Jun 11

Malayalam News live : സ്കൂൾ സമയ മാറ്റം - 'സർക്കാരിന് കടുംപിടുത്തമില്ല, ക്രമീകരണത്തിൽ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും' - മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

Read Full Story
08:19 PM (IST) Jun 11

Malayalam News live : മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതികളായ 2 പൊലീസുകാർക്ക് സസ്പെൻഷൻ; അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൻമേൽ നടപടി

മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്.

Read Full Story
08:13 PM (IST) Jun 11

Malayalam News live : യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമോ?പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം, 'റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്'

യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read Full Story
08:03 PM (IST) Jun 11

Malayalam News live : നിലമ്പൂരിൽ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ; മതേതര ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളി, വിമര്‍ശിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

Read Full Story
07:51 PM (IST) Jun 11

Malayalam News live : വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ തോക്ക് കണ്ടെത്തി; ഉടമയെ വിളിച്ചുവരുത്തി പൊലീസ്, തോക്ക് ഒറിജിനൽ അല്ല

പൊലീസ് സ്ഥലത്തെത്തി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന മറുപടിയാണ് പൊലീസിന് നൽകിയത്

Read Full Story
07:39 PM (IST) Jun 11

Malayalam News live : '10 മാസത്തിനിടെ അക്കൗണ്ടിലെത്തിയത് 60 ലക്ഷത്തിലേറെ'; കൃഷ്ണകുമാറും ദിയയും വാദിയും പ്രതിയുമായി 2 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറും

തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍.

Read Full Story
07:35 PM (IST) Jun 11

Malayalam News live : സ്കൂൾ സ്റ്റോപ്പിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല; സ്വകാര്യ ബസ്സിന് പിഴ ചമുത്തി ട്രാഫിക് പൊലീസ്

താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസിനാണ് പിഴ.

Read Full Story
06:48 PM (IST) Jun 11

Malayalam News live : കേരള പുറംകടലിലെ കപ്പൽ അപകടം - കപ്പലിനെ നിയന്ത്രണത്തിലാക്കി; വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചു

കേരള പുറങ്കടലിൽ തീപിടുത്തമുണ്ടായ വാൻഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലിൽ വടം കെട്ടി ട​ഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

Read Full Story
06:10 PM (IST) Jun 11

Malayalam News live : കാലിലും കഴുത്തിലും ഇഷ്ടിക കിട്ടിയ നിലയിൽ; കാണാതായ ഫിഷ് ഫാം ഉടമയെ കരിയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ വൈക്കം പൊലീസ് തുടരുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

Read Full Story
05:50 PM (IST) Jun 11

Malayalam News live : വിയോജിപ്പ് രേഖപ്പെടുത്താൻ ഉള്ള ജനാധിപത്യയിടം സമസ്തയിൽ ഉണ്ട്; പരിപാടിയിൽ പങ്കെടുത്ത് സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ

സമസ്ത ചരിത്രം- കോഫി ടേബിൾ പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

Read Full Story
05:33 PM (IST) Jun 11

Malayalam News live : സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത; മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് ജിഫ്രി മുത്തു കോയ തങ്ങൾ

ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

Read Full Story
05:17 PM (IST) Jun 11

Malayalam News live : തലശ്ശേരിയിൽ വയോധികയെ ബന്ദിയാക്കി തലക്കടിച്ച് പരിക്കേൽപിച്ച് സ്വർണം കവർന്ന കേസ്; പ്രതിയെ അസമിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

കണ്ണൂർ തലശ്ശേരി വടക്കുമ്പാട് വയോധികയെ ആക്രമിച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ.

Read Full Story
04:16 PM (IST) Jun 11

Malayalam News live : മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; കേസിൽ ആകെ 12 പ്രതികൾ, രണ്ടു പൊലീസുകാരെ പ്രതി ചേർത്തു

കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

Read Full Story
03:11 PM (IST) Jun 11

Malayalam News live : കോഴിക്കോട് വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് തട്ടിയെടുത്തു, അന്വേഷണം

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു.

Read Full Story
02:48 PM (IST) Jun 11

Malayalam News live : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

Read Full Story
02:31 PM (IST) Jun 11

Malayalam News live : അത്ര തണുപ്പ് മതി! രാജ്യത്ത് എസികൾക്ക് താപനില നിയന്ത്രണം വരുന്നു; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും.

Read Full Story
12:42 PM (IST) Jun 11

Malayalam News live : തീ അണയ്ക്കാനായില്ല, ആശ്വാസമായി കപ്പൽ തീപിടിച്ച് കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇതേരീതിയിൽ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.

Read Full Story