അമേരിക്കയും ഇറാനും തമ്മിൽ സമാധാനത്തിനുള്ള കരട് ധാരണയായതായി മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു. അന്തിമ കരാറിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും, ഈ നീക്കങ്ങളെ തകർക്കാൻ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായും പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി
- Home
- News
- Kerala News
- Malayalam News Live Updates: മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു
Malayalam News Live Updates: മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച നാൽപത്തിമൂന്നുകാരന്റെ ആരോഗ്യനില ഗുരുതരം. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്റീനിൽ കഴിയുകയാണ്. രോഗിയുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു.
Malayalam News Live:മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു
Malayalam News Live:ചെന്നിത്തലക്ക് അസഭ്യം, തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണിയും, 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; പൊലീസിൽ പരാതി നൽകി
തളിപ്പറമ്പ് എംഎൽഎ ടികെ ഗോവിന്ദന് ഫോണിലൂടെ വധഭീഷണി. 'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും' എന്നായിരുന്നു ഭീഷണി. സംഭവത്തിൽ എംഎൽഎ മയ്യിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
Malayalam News Live:മനുഷ്യ ചരിത്രത്തിൽ മറ്റൊരാളില്ല, ലക്ഷം കോടി ആസ്തിയുള്ള ഒരേ ഒരു മനുഷ്യൻ! ലോകത്തെ ആദ്യ ട്രില്യണയർ സ്വപ്ന നേട്ടത്തിൽ മസ്ക്, സ്പേസ് എക്സ് ഐപിഒ നേട്ടമായി
ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണയറായി മാറി. സ്പേസ് എക്സിന്റെ ഐപിഒയെ തുടർന്നുള്ള വൻ ആസ്തി വർദ്ധനവാണ് അദ്ദേഹത്തെ ഈ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. ഇതോടെ സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറി
Malayalam News Live:'ഇത് ഞാനും ട്രംപും തമ്മിലുള്ള കരാർ', പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധമുണ്ടാകില്ലെന്ന് നെതന്യാഹു; കരാറിന് ഇനിയും ദൂരമുണ്ടെന്ന് ഇറാൻ
അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലെത്തിയെന്ന ഇറാനിയൻ മാധ്യമ വാർത്ത ലോകനേതാക്കൾ തള്ളി. താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധം ഉണ്ടാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയപ്പോൾ, കരാറിലേക്ക് ഇനിയും ദൂരമുണ്ടെന്ന് ഇറാൻ പ്രതികരിച്ചു
Malayalam News Live:ഒന്നല്ല, സ്ത്രീകൾക്ക് സൗജന്യ യാത്ര 7 വിഭാഗം ബസുകളിൽ, കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് പുറത്തുവിട്ടു
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള 7 വിഭാഗം കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് ഔദ്യോഗികമായി പുറത്തിറക്കി. ഓർഡിനറി, സിറ്റി ഓർഡിനറി, ഗ്രാമവണ്ടി തുടങ്ങിയ ഏഴ് ബസ് വിഭാഗങ്ങളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് യാത്രാ സൗജന്യം ലഭ്യമാകും
Malayalam News Live:മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകരിച്ചു, ഇന്ന് മാത്രം സംസ്ഥാനത്ത് 18 പുതിയ കേസുകൾ; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച 59-കാരിക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആരോഗ്യവകുപ്പ് രോഗവ്യാപനം തടയാൻ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു
Malayalam News Live:നിപ - സമ്പർക്ക പട്ടിക വിപുലീകരിച്ചു, സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി; മൂന്ന് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി. എങ്കിലും, സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരെ കൂടി നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പട്ടിക വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്
Malayalam News Live:ദുരൂഹത, സർക്കാർ കെട്ടിടത്തിൽ കത്തിനശിച്ചത് നാലായിരത്തോളം ഇവിഎമ്മുകൾ; പരസ്പരം പഴിചാരി ബിജെപിയും ടിഎംസിയും, ബംഗാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
ബംഗാളിലെ സർക്കാർ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാലായിരത്തോളം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ കത്തിനശിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി മറയ്ക്കാനാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുമ്പോൾ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തിരിച്ചടിച്ചു
Malayalam News Live:14 സുപ്രധാന കാര്യങ്ങളിൽ ഇറാനും അമേരിക്കയും ധാരണയായെന്ന് ഇറാൻ മാധ്യമം, സമാധാന ധാരണ പട്ടികയും പുറത്തുവിട്ടു
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ ഇറാനിയൻ മാധ്യമം പുറത്തുവിട്ടു. വെടിനിർത്തൽ, ഉപരോധം നീക്കൽ, സേനാ പിന്മാറ്റം, ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ മടങ്ങിയെത്തുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു
Malayalam News Live:പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല, ഇന്ത്യ സഖ്യ യോഗത്തിൽ തുറന്നുപറഞ്ഞ് രാഹുൽ, കാരണം രാഷ്ട്രീയ പോരാട്ടം! 'മോദി ഭരണം നിലനിൽക്കില്ല'
ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. നിലവിലെ കേന്ദ്ര സർക്കാർ അധികകാലം നിലനിൽക്കില്ല. കേരളത്തിലെ രാഷ്ട്രീയ പോരാട്ടം കാരണം പിണറായി വിജയനെ ആലിംഗനം ചെയ്യാൻ കഴിയില്ലെന്നും രാഹുൽ തുറന്നുപറഞ്ഞു
Malayalam News Live:നീറ്റ് യുജി പുനഃപരീക്ഷ - മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി; പരീക്ഷാസമയം 3.15 മണിക്കൂറാക്കി, റഫ് പേപ്പറിന്റെ എണ്ണം 4; മാറ്റം ഈ വർഷം മുതൽ
പരീക്ഷ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സുഖകരവും കാര്യക്ഷമവുമാക്കുന്നതിനാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
Malayalam News Live:ദേവസ്വം പ്ലീഡർ നിയമനം - നടന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ, കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് വി എൻ വാസവൻ
സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു.
Malayalam News Live:ക്ഷേത്രത്തില്‍ കയറുന്നതും പൂട്ട് പൊളിക്കുന്നതുമെല്ലാം സിസിടിവിയിൽ, നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ
നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്
Malayalam News Live:വ്യാഴാഴ്ച 2, ബുധനാഴ്ച 6, ചൊവ്വാഴ്ച 12; വീട്ടിലേക്ക് ഒന്നിനൊന്നായി വന്നത് 20 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ, വിരിഞ്ഞ 22 മുട്ടകളും, സംഭവം തൃശ്ശൂരിൽ
അങ്ങനെയെങ്കിൽ വിരിഞ്ഞ 22 കുഞ്ഞുങ്ങളെ വീടിന്റെ പരിസരത്തുനിന്ന് നീക്കാനായെന്ന് വനം വകുപ്പ്. നാലുദിവസം നീണ്ട ആശങ്കകൾ ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ.
Malayalam News Live:പൊലീസിനെ പറ്റിച്ച് പ്രതി ഓടിരക്ഷപ്പെട്ടു, സംഭവം ജയിലിന് പുറത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ വിലങ്ങൂരിയപ്പോൾ
മലപ്പുറം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വന്ന ലഹരി കേസ് പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു
Malayalam News Live:ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പിഎസ് ആയേക്കും; ബെന്നി തോമസ് രാജി വെച്ചതിന് പിന്നാലെ ചർച്ചകൾ
ബന്ധു നിയമന വിവാദത്തെ തുടർന്ന് സണ്ണി തോമസിന്റെ അളിയൻ ബെന്നി തോമസ് രാജിവച്ചതിന് പിന്നാലെയാണ് ചർച്ചകൾ ഉയർന്നിരിക്കുന്നത്.
Malayalam News Live:എംബിബിഎസ് അധിക ഫീസ് തിരിച്ചു നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ; മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും
എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ. ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും.
Malayalam News Live:ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റ് - പൊലീസ് നടത്തിയത് പട്ടിഷോ, വെടിയുതിർത്തത് ചീപ്പ് ഹീറോയിസം - ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്
ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു. ഭരണം മാറിയിട്ടും പൊലീസ് സിപിഎമ്മിന്റെ അടിമകളെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Malayalam News Live:മാസപ്പടി കേസ് - വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച്ച ഹാജരാകാൻ നിർദേശം
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ബുധനാഴ്ച ഹാജരാകാനാണ് നിർദേശം.
Malayalam News Live:നടിയെ ആക്രമിച്ച കേസ് - മെമ്മറി കാർഡ് ചോർച്ചയിലെ അതിജീവിതയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശം
വിചാരണ കോടതിക്കാണ് നിർദേശം നൽകിയത്. ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനും കോടതി നിർദേശം നൽകിയിട്ടുണ്ട്.