09:33 AM (IST) Dec 15

Malayalam news liveപാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിലും പൊലീസ് അന്വേഷണം

കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളാണ് പിടിയിലായത്. അതേസമയം, പയ്യന്നൂരിൽ യുഡിഎഫ് ഓഫീസ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാനായിട്ടില്ല

Read Full Story
09:03 AM (IST) Dec 15

Malayalam news liveപത്തനംതിട്ട വിട്ടുപോകരുതെന്ന് രാഹുലിന് നിർദേശം നൽകി അന്വേഷണ സംഘം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ

ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം.

Read Full Story
08:41 AM (IST) Dec 15

Malayalam news liveനടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ

ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഭാരവാഹികൾ പറയുന്നു. നാളെയായിരുന്നു പരിപാടി നടക്കാനിരുന്നത്. എന്നാൽ ദിലീപിൻ്റെ പിൻമാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.

Read Full Story
08:36 AM (IST) Dec 15

Malayalam news live'തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെണ്‍കുട്ടികളെ ലീഗ് രംഗത്തിറക്കി'; കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ്

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരെഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു

Read Full Story
08:27 AM (IST) Dec 15

Malayalam news liveഇഎംഎസിൻ്റെ ഏലംകുളത്തും സിപിഎം തോറ്റു; നജീബ് കാന്തപുരത്തിൻ്റെ കൈ പിടിച്ച് പെരിന്തൽമണ്ണ, ചരിത്രത്തിലാദ്യമായി കൈ പിടിച്ച് വിജയക്കോണി കയറി ന​ഗരസഭ

ഇംഎംഎസിൻ്റെ നാടായ ഏലംകുളവും സിപിഎമ്മിന് വളക്കൂറുള്ള പുലാമന്തോൾ പഞ്ചായത്തുമെല്ലാം ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. വരുന്ന നിയസമഭ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നജീബിൻ്റെ കാന്തിക മണ്ഡലമായി തന്നെ തുടര്‍ന്നേക്കും.

Read Full Story
08:06 AM (IST) Dec 15

Malayalam news liveകനത്ത തിരിച്ചടി എങ്ങനെ? വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്, സർക്കാരിന് ജനപിന്തുണ കുറയുന്നുവെന്ന് നി​ഗമനം

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം -സിപിഐ നേതൃയോഗങ്ങൾ ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.

08:06 AM (IST) Dec 15

Malayalam news liveശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും

ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്

08:05 AM (IST) Dec 15

Malayalam news liveഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ

ടൂറിസ്റ്റ് വിസയിൽ എത്തി ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ. 23 കോടിയിലധികം രൂപ വില വരുന്ന സ്വർണമാണ് കൊള്ളസംഘം ജ്വല്ലറി ഭിത്തി തുരന്ന് കവർന്നത്. പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് സ്വർണവും പണവും കണ്ടെത്തിയിട്ടുണ്ട്.

08:05 AM (IST) Dec 15

Malayalam news liveരാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാ‍ർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.