വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പൊലീസ് പിടികൂടി കൊച്ചി കാക്കനാട് 'സഖി' കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് രക്ഷപ്പെട്ടത്
- Home
- News
- Kerala News
- കനത്ത മഴ: 'സഖി' കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു
കനത്ത മഴ: 'സഖി' കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അനു കുമാരി അറിയിച്ചു. വൈകി പ്രഖ്യാപിച്ച അവധി വിദ്യാർത്ഥികളെ കുഴക്കിയിട്ടുണ്ട്. രാത്രി മുഴുവൻ കനത്ത മഴ ഉണ്ടായിട്ടും അവധി പ്രഖ്യാപിച്ചിരുന്നില്ല. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രാവിലെ വിദ്യാഭ്യാസ മന്ത്രി കളക്ടറുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷം ആണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
Malayalam news live'സഖി' കരുതൽ കേന്ദ്രത്തിൽ പാര്‍പ്പിച്ചിരുന്ന രണ്ട് നൈജീരിയൻ യുവതികള്‍ രക്ഷപ്പെട്ടു
Malayalam news live'അബിൻ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണം'; സമ്മര്‍ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്, കൊച്ചിയിൽ യോഗം ചേര്‍ന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് അബിൻ വര്‍ക്കിയെ നിയമിക്കുന്നതിനായി സമ്മര്‍ദം ശക്തമാക്കാൻ ഐ ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി കൊച്ചിയിൽ ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേര്‍ന്നു.
Malayalam news liveമലപ്പുറത്ത് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്ക്
ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന വൈലത്തൂര്‍ സ്വദേശി ഉസ്മാനും മറ്റൊരാളുമാണ് മരിച്ചത്
Malayalam news liveസുകുമാരൻ നായര്‍ക്കെതിരെ തിരുവനന്തപുരത്തും ഫ്ലക്സ്; എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിൽ 'ആദരാഞ്ജലി' എന്നെഴുതിയ ഫ്ലക്സ് സ്ഥാപിച്ച് ഭാരവാഹികള്‍
തിരുവനന്തപുരത്തും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ കരയോഗം ഭാരവാഹികള്‍ ഫ്ലക്സ്. നരുവാമൂട് നടുക്കാട് 2299-ാം നമ്പര്‍ ചെരുത്തൂര്‍ക്കോണം വിധ്യാധിരാജ എൻഎസ്എസ് കരയോഗം കാര്യാലയത്തിന് മുന്നിലാണ് ഭാരവാഹികള്‍ ഫ്ലക്സ് സ്ഥാപിച്ചത്
Malayalam news liveപാലക്കാട് നിന്ന് കാണാതായ 14കാരനെ കണ്ടെത്തി
പാലക്കാട് മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്. വീട്ടുകാര്‍ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു
Malayalam news liveഅരൂർ തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
ഇന്ന് രാവിലെ തടി ലോറി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Malayalam news live'ട്രംപ് ഇന്ത്യ-പാക് വെടിനിർത്തൽ സാധ്യമാക്കി, യുദ്ധം അവസാനിപ്പിച്ചത് ട്രംപ്'; പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന യുഎന്നിൽ
ട്രംപിനെ നൊബേൽ സമ്മാനത്തിന് പാക്കിസ്ഥാൻ നാമനിർദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
Malayalam news live'വണ്ടി വാങ്ങിയത് ഫേസ്ബുക്കിൽ പരസ്യം കണ്ട്, താൻ കബളിപ്പിക്കപ്പെട്ടു, ലക്ഷങ്ങളുടെ നഷ്ടമുണ്ടായി'; മൂവാറ്റുപ്പുഴ സ്വദേശി മാഹിൻ അൻസാരി
ഓപ്പറേഷൻ നുംഖോറിൽ കാര്‍ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൂവാറ്റുപ്പുഴ സ്വദേശി മാഹിൻ അൻസാരി. ഫേസ് ബുക്ക് മാർക്കറ്റ് പ്ലേയ്സിൽ പരസ്യം കണ്ടാണ് വണ്ടി വാങ്ങിയതെന്നെന്നും വണ്ടി തന്നവരുടെ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറിയെന്നും മാഹിൻ പറഞ്ഞു.
Malayalam news liveസൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' പുസ്തകത്തിന് നിരോധനമില്ല; ഹർജി തള്ളി സുപ്രീം കോടതി
കഴിഞ്ഞവർഷം നവംബറിലാണ് ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരനും ബുക്കർ പ്രൈസ് പുരസ്കാര ജേതാവുമായ സൽമാൻ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസിന്റെ നിരോധനം ദില്ലി ഹൈക്കോടതി എടുത്തുകളഞ്ഞത്.
Malayalam news liveമാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം സമീപത്തെ പുഴയിലേക്ക്; വീഡിയോ എടുക്കുന്നതിനിടെ ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം
കോഴിക്കോട് വടകര ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്‍റിൽ നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചിത്രീകരിച്ച ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. മാലിന്യം ശേഖരിക്കുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ആക്രമണം നടത്തിയത്
Malayalam news liveകെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസ്; പൊലീസിന് വൻ തിരിച്ചടി, കെഎം ഷാജഹാന് ജാമ്യം, ചോദ്യങ്ങളുമായി കോടതി
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്
Malayalam news liveഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം തട്ടി; പണം ഹവാല ഇടപാടിനായി ഉപയോഗിച്ചു, പ്രതി പിടിയിൽ
ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഡോക്ടറായ യുവതിയിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ ഫത്താഹ് പിടിയിൽ. ടെലിഗ്രാമിലൂടെ പാർട്ട് ടൈം ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയിൽ നിന്നും ഇയാൾ പണം തട്ടിയത്
Malayalam news liveസ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളി ദില്ലി പട്യാല ഹൗസ് കോടതി
പ്രതി നിരവധി കേസുകളിൽ ഉള്‍പ്പെട്ട ആളാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു.
Malayalam news liveസംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ മഴ ശക്തം; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം, മലയോര മേഖലയിൽ ജാഗ്രത
സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലും ഗ്രാമീണ മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഇടുക്കിയിൽ കൃഷിഭൂമി ഒലിച്ചുപോയി. പത്തനംതിട്ടയിൽ വീടിന്‍റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു
Malayalam news liveഎയിംസിൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പമില്ല; എയിംസ് കേരളത്തിൽ വരണമെന്നതാണ് നിലപാടെന്ന് പികെ കൃഷ്ണദാസ്
എയിംസിൽ ബിജെപിക്കുള്ളിൽ ആശയക്കുഴപ്പമില്ലെന്നും എയിംസ് കേരളത്തിൽ വരണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു
Malayalam news liveഎയിംസ് വിവാദം - 'എയിംസ് ഇല്ലാതാക്കാൻ ബിജെപി നോക്കുന്നു, ബിജെപിയിലെ തർക്കം അവസാനിപ്പിക്കണം' - എം വി ഗോവിന്ദൻ
ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു.
Malayalam news liveമോഷണക്കുറ്റം ആരോപിച്ച് ദില്ലിയിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം
മോഷണക്കുറ്റം ആരോപിച്ച് ദില്ലിയിൽ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. ഒരു സംഘത്തിനൊപ്പം ചേര്‍ന്ന് ദില്ലി പൊലീസും മര്‍ദിച്ചതായാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
Malayalam news liveലഡാക്ക് സംഘർഷം - സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്; അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
ലഡാക്ക് സംഘർഷത്തിൽ സോനം വാങ് ചുക്കിനെ അറസ്റ്റ് ചെയ്ത് ലേ പൊലീസ്
Malayalam news liveഇടപ്പള്ളിയിൽ വെച്ച് ട്രെയിന് നേർക്ക് കല്ലേറ്, വിൻഡോ സീറ്റിലിരുന്ന ഉദ്യോഗസ്ഥന് തലക്ക് പരിക്ക്, അന്വേഷണമാരംഭിച്ച് പൊലീസ്
തിരുവനന്തപുരത്ത് നിന്ന് പറവൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന നോർത്ത് പറവൂർ അഗ്നി രക്ഷാ നിലയത്തിലെ ഓഫീസർ എസ് എസ് രഞ്ജിത്തിനാണ് പരിക്കേറ്റത്.
Malayalam news live'മഹാനായ നേതാക്കൾ'! പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും വാഴ്ത്തി ട്രംപ്; ഓവൽ ഓഫീസിലെ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രസക്തിയുണ്ട്. 2019 ജൂലൈയിൽ ഇമ്രാൻ ഖാന്‍റെ സന്ദർശനത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി ഓവൽ ഓഫീസിൽ എത്തുന്നത്