നേതാക്കൾ പങ്കെടുത്ത റിപ്പോർട്ടിംഗ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ല. പിന്നീട് ബ്രാഞ്ച് യോഗങ്ങളിൽ അഭിപ്രായം ഉന്നയിക്കാമെന്ന് നേതാക്കൾ പറയുകയായിരുന്നു.
- Home
- News
- Kerala News
- Malayalam news live: കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം; അണികൾ അകലുമോ എന്ന് ആശങ്ക, അനുനയ നീക്കവുമായി നേതാക്കൾ
Malayalam news live: കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം; അണികൾ അകലുമോ എന്ന് ആശങ്ക, അനുനയ നീക്കവുമായി നേതാക്കൾ

സംസ്ഥാന ബജറ്റ് നാളെ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്തു വെക്കും.
Malayalam news liveകുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം; അണികൾ അകലുമോ എന്ന് ആശങ്ക, അനുനയ നീക്കവുമായി നേതാക്കൾ
Malayalam news liveശബരിമല സ്വർണ്ണക്കൊള്ള - പ്രതിഭാഗത്തിന് ഹാജരാവുന്നത് 2 മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ നിര, എസ്ഐടി സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടും
ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു.
Malayalam news liveയുവതിയെ പതിനാറുവയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കി; മാളിക്കടവിലെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക. യുവതിയെ പതിനാറുവയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
Malayalam news liveരാഹുലിന് ഇന്ന് നിർണായകം; ബലാത്സംഗ കേസുകൾ ഇന്ന് കോടതികളിൽ, ജാമ്യാപേക്ഷയിൽ വിധി പറയും
മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം.
Malayalam news liveകൂടത്തായി കൊലപാതക പരമ്പര: പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. ഇതിനകം എല്ലാ സാക്ഷികളേയും പ്രോസിക്യൂഷന്‍ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.